ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മർത്ത്യന്മാരുമമർത്ത്യന്മാരും
മൃത്യുഭയത്തെ പ്രാപിച്ചീടും;
യൂപാക്ഷൻ മകരാക്ഷൻ പിന്നെ വി-
രൂപാക്ഷൻ ധൂമ്രാക്ഷൻ ദുർമ്മുഖ-
നതികായൻ പ്രതികായൻ പ്രഹരൻ
വരദൻ പിന്നെ നികുംഭൻ നിരദൻ
കുംഭൻ കുംഭോദരനും പുനരഥ
വമ്പു പെരുത്ത മഹാപാർശ്വകനുമ-
കമ്പനു മീവക രാക്ഷസവൃന്ദം
വന്നുകരേറി മനുഷ്യരെയെല്ലാം
കൊന്നും തിന്നും ചോര കുടിച്ചും
സുന്ദരിമാരുടെ തലമുടി പിടിപെ-
ട്ടൊന്നൊഴിയാതവർ കൊണ്ടുതിരിച്ചും
അമ്പലകമൊക്കെത്തീണ്ടിത്തൊട്ടും
നമ്പൂരാരുടെ ഭനം ചുട്ടും
എമ്പ്രാന്തിരിയെത്താഡിച്ചും പുന-
രമ്പലവാസികളെക്കൊലചെയ്തും
കലശലു പലതും കൂട്ടും നിന്നുടെ
കുലനാശത്തെ വരുത്തും നൃപതേ!
ഇങ്ങനെ വളരെയനർത്ഥം വരുമതു
നിങ്ങൾ നിനച്ചാലൊഴികയുമില്ല;
അത്തൊഴിലൊന്നും കൂടാതിവിടെ
സ്വസ്ഥതയോടു വസിക്കണമെങ്കിൽ
ചൊൽപ്പൊങ്ങും ദശകണ്ഠമഹേന്ദ്രനു
കപ്പം തരണം കാലംതോറും,
കല്പന കേട്ടു വസിച്ചെന്നാൽ പുന-
രല്പമൊരല്ലൽ ഭവിക്കയുമില്ല"
ഇത്ഥം ഘോഷിച്ചു ചിത്രയോധി പറയുന്നൊര-
ബദ്ധവചനമതു കേട്ടു ഹേഹയനൃപൻ
പെട്ടെന്നു കൈകളെല്ലാം കൊട്ടിച്ചിരിച്ചുകൊണ്ടു
മട്ടോലുംമൊഴിമാരെക്കെട്ടിത്തഴുകിക്കൊണ്ടും
ഉത്തരമൊന്നുമുരിയാടാതെ വാരിധിയിൽ
സത്വരമങ്ങിറങ്ങി ക്രീഡതുടങ്ങി മെല്ലെ;
മുങ്ങുമങ്ങൊരു ദിക്കിൽ പൊങ്ങുമങ്ങൊരു ദിക്കിൽ
മാനിനിയെ വിളിക്കും ആഴത്തിലങ്ങൊളിക്കും
മെല്ലെ മെല്ലെക്കുളിക്കും ഓളത്തിൽ ചെന്നു ചാടും
മേളത്തിലാട്ടമാടും സുന്ദരിമാരെത്തേടും
ക്രീഡകളൊന്നുമൂക്കും വാരിയിലങ്ങു നോക്കും
"https://ml.wikisource.org/w/index.php?title=താൾ:Karthaveeryarjunavijayam.djvu/16&oldid=161935" എന്ന താളിൽനിന്ന് ശേഖരിച്ചത്