ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- മുഞ്ഞിയും മഗ്നമാക്കും വെറ്റില നല്ല പാക്കും
- നുകർന്നു കളിവാക്കും പറഞ്ഞങ്ങു തമ്മിൽ നോക്കും
- തിരയതിൽ ചാടി നീന്തും നെറ്റിമേൽ കുറിച്ചാന്തും;
- തഴുകി കാമഭ്രാന്തുപിടിച്ചപോലങ്ങു കാന്താ-
- നാരീജനങ്ങളോടു വാരിയിൽ ക്രീഡകളും;
- നേരമ്പോക്കല്ലാതൊരു നേരമിളക്കമില്ല;
- ചിത്രയോധി പുനരിത്തൊഴിലെല്ലാം
- തത്രനിന്നു ബത കണ്ടു കയർത്തും-
- കൊണ്ടു പോന്നു ദശകണ്ഠനിരിക്കും
- പാളയത്തിലഥ പുക്കു വണങ്ങി;
- വർത്തമാനമറിയിച്ചൊരു നേരം
- ക്രുദ്ധനാകിയ ദശാനനവീരൻ
- ഭഷകൊണ്ടു ശിവപൂജനമദ്ധ്യേ-
- ഭാഷണം വലിയ ദൂഷണമിങ്ങനെ
- ചിത്രയോധിയൊടു സംസ്കൃതമായി-
- ട്ടത്രമാത്രമരുൾചെയ്തു ദശാസ്യൻ;
- "അർജ്ജുനസ്യ മയി കിം ബഹുമാനം
- നാസ്തി തസ്യ ബഹുകഷ്ടമിദാനീം
- ദുർജ്ജനസ്യ ഗുണദോഷവിചാരം
- ദുല്ലഭം ജഗതി കിം കഥനീയം!
- ശാസനം മമ നിശമ്യ ദുരാത്മാ
- ഹസമേവ കൃതവാനവിവേകീ
- അസ്തു തസ്യ ഭവനാദി സമസ്തം
- വസ്തുനാശമുപയാസ്യതി നൂനം
- പാകശാസനമുഖന്തദമന്ദം
- നാകവാസി നിഖിലാസുരവൃന്ദം
- യേന ഹസ്തവിദിതം സ ദശാസ്യോ
- മാനുഷാദപി ച കിന്നു ബിഭേതി?
- താം സമർപ്യ പരമേശ്വരപൂജാം
- തൽസമീപമുപഗമ്യ ച ശീഘ്രം
- ചന്ദ്രഹാസഭുജഗാമിഷമേനം
- കല്പയാമി നഹി സംശയമദ്യ"
- ഇങ്ങനെ സംസ്കൃതവാക്കു പറഞ്ഞും
- തിങ്ങിനഭക്ത്യാ പൂജകൾ ചെയ്തും
- കണ്ണുമടച്ചു ജപിച്ചു വസിക്കും
- പൊണ്ണനിരിക്കും പടുകുഴിതന്നിൽ
- വെള്ളം വന്നു കടന്നു തുടങ്ങി
- വെള്ളപ്പട്ടു നനഞ്ഞു തുടങ്ങി;