ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- വെള്ളിവിളക്കുകൾ പൊന്നിന്തളികക-
- ളുള്ളതശേഷവുമൊഴികി പതുക്കെ
- മുങ്ങി സമസ്തം ശിവലിംഗാദികൾ
- പൊങ്ങിയൊലിച്ചിതു പുഷ്പാദികളും
- കെട്ടു വിളക്കുകളവിലും മലരും
- കൊട്ടത്തേങ്ങാ കദളിപ്പഴവും
- പെട്ടെന്നിട്ടു നിറച്ചൊരു വെള്ളി-
- ത്തട്ടുകൾ മുഴുകീ പെട്ടികളൊഴുകി,
- ആറു നിറഞ്ഞു ജലങ്ങൾ കവിഞ്ഞു
- കാറും മഴയും കാണ്മാനില്ല;
- ആറ്റിലെ വെള്ളം പൊങ്ങിവരുന്നൊരു-
- കാറ്റുമതില്ലതിനെന്തൊരു ബന്ധം
- ഏറ്റം വന്നാലിത്ര വരാമോ?
- ഊറ്റമൊഴുക്കും നിലയില്ലാതായ്;
- തള്ളിവരുന്നൊരു വെള്ളത്തിരയിൽ
- തുള്ളിയലഞ്ഞു വലഞ്ഞു ദശാസ്യൻ;
- വെള്ളവുമൊട്ടു കുടിച്ചു തടിച്ചു
- പള്ളയുമൻപൊടു വീർത്തു തുടങ്ങീ;
- ഇരുപതു കൈകൊണ്ടാഞ്ഞു തുഴഞ്ഞു
- കരപറ്റാഞ്ഞു കരങ്ങൾ കുഴഞ്ഞു;
- ഇരുപതു തണ്ടുകൾ വച്ചുമുറുക്കിയ-
- പെരിയൊരു വഞ്ചികണക്കേ രാവണ-
- നൊരുവണ്ണം കര പറ്റിക്കയറി-
- ത്തെരുതെരെ മണ്ടി ദൂരെച്ചെന്നഥ
- നോക്കുന്നേരം കാണായ്വന്നു
- നരപതി കൃതവീര്യാത്മജവീരൻ
- തിറവിയ ബാഹു സഹസ്രംകൊണ്ടൊരു
- ചിറയും കെട്ടിയുറപ്പിച്ചങ്ങനെ
- കുത്തിയൊലിച്ചു വരും ജലമങ്ങു ത-
- ടുത്തുംകൊണ്ടാ നദിയുടെ മദ്ധ്യേ
- മട്ടോലുമൊഴിമാരെത്തന്നുടെ
- അരികിൽ നിറുത്തിക്കൊണ്ടു കളിച്ചും
- സ്വസ്ഥതയിൽ ചില വാക്കു പറഞ്ഞു കൃ-
- താർത്ഥത പൂണ്ടഥ മരുവീടുന്നു;
- ഇടവും വലവുമൊരഞ്ഞൂറഞ്ഞൂ-
- റിടതിങ്ങീടിന കൈകളശേഷം
- തടികൾകണക്കെ നിരത്തിക്കൊണ്ടഥ
- നടുവിൽത്താനൊരു കുറ്റികണക്കെ