ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തടവുവരുത്തിത്തത്ര വസിക്കും
പടുമതിയാകിയ പാർത്ഥിവവരനെ
തടമുലകൊണ്ടഥ മടവാർമണിമാർ
വടിവൊടവൻമുൻപിടചേർന്നങ്ങനെ
ദൃഢതരമാലിംഗനവും ചെയ്തു
ചടുലവിലാസേ മരുവീടുന്നു;
ഇത്തൊഴിൽ കണ്ടു കയർത്തു ദശാസ്യൻ
ഇത്ഥം നിന്നു പറഞ്ഞു തുടങ്ങി:
"നോക്കെട മൂഢാ! നിന്നുടെ വികൃതിക‌-
ളാർക്കു സഹിക്കു! മെനിക്കിതു കണ്ടാൽ-
ഖഡ്ഗമെടുത്തു കരങ്ങളശേഷം
ഖണ്ഡിക്കാതെയിരിപ്പാൻ മേലാ;
ചിറ കെട്ടീടിന പാണികൾ വെട്ടി
കറുകറനെന്നു മുറിക്കുന്നേരം
ചിറകറ്റീടിന ശൈലംപോലിഹ
മറിയും നീയെട! മാനുഷകീടാ!
പിറകിലിരിക്കും പെൺകൂട്ടത്തിനു
വിറകിനു കൊള്ളാം നിന്റെ കരങ്ങൾ!
ഉള്ളംതന്നിൽ കള്ളം ബഹുവിധ-
മുള്ളൊരു നീ ദശകണ്ഠനെയിങ്ങനെ
വെള്ളംതന്നിൽ ചാടിച്ചതു ഞാ-
നുള്ളംതന്നിൽ മറന്നീടുവനോ?
പോടാ! നിന്നുടെ വികൃതികൾ നമ്മൊടു
കൂടാ കേളെട മാനുഷകീടാ!
നിന്നുടെ നാടായുള്ളതശേഷം
വലിയൊരു കാടായ്‌വരുമതിമൂഢാ!
വാട കിടങ്ങുകളങ്ങാടികളും
മേടകൾ നാടകശാലകളെന്നിവ
ദൃഢതരമിടിപൊടിയാക്കി മുടിപ്പാൻ
പടുത നമുക്കുണ്ടർജ്ജുന കീടാ!
മത്തഗജങ്ങടെ മദജലമിയലിന-
മസ്തകഭാരമടിച്ചു പിളർന്നതിൽ
മുത്തുകളുള്ളതു കുത്തിയെടുത്തൊരു
മാല ചമച്ചങ്ങതിശയമായ ക-
ളത്രമതാകിയ മണ്ഡോദരിയുടെ
കുത്തുമുലത്തടയിടയിലണച്ചൊരു
നക്തഞ്ചരപതിതിലകൻ ഞാനതി-
ശക്തൻ സാധുവിരക്തൻ ഭുജബല-
"https://ml.wikisource.org/w/index.php?title=താൾ:Karthaveeryarjunavijayam.djvu/19&oldid=161938" എന്ന താളിൽനിന്ന് ശേഖരിച്ചത്