ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- പത്തുമുഖങ്ങളിൽനിന്നു പുറപ്പെടു-
- മത്യുന്നതതരമുറവിളിഘോഷം
- പത്തു ദിഗന്തരമൊക്കെ മുഴങ്ങീ
- പാതാള സ്വർഗ്ഗങ്ങളിലെത്തി;
- "എന്തൊരുമുറവിളിയായിതു കൂവേ!"
- "പംക്തിഗളന്റെ കരച്ചിലുപോലും!"
- "എന്തൊരു സങ്കടമങ്ങവനിപ്പോൾ?"
- "ബന്ധനമാശു ലഭിച്ചിതുപോലും!"*
- "മറ്റുള്ളവരെക്കെട്ടിയടിച്ചു പി-
- ടിച്ചുപറിച്ചു വലയ്ക്കുന്നവനെ
- കെട്ടിയടിപ്പാനേതൊരു വമ്പൻ
- നാട്ടിലിദാനീമുണ്ടായ്വന്നു?"
- "കേട്ടില്ലേ താനർജുനനെന്നൊരു
- കേളി പെരുത്ത ധരിത്രീപാലൻ
- അദ്ദേഹം താനാശരവരനാ-
- മിദ്ദേഹത്തെബ്ബന്ധിച്ചതുപോൽ!"
- "ബന്ധിപ്പാനൊരു ബന്ധം വേണമ-
- തെന്തെന്നേതുമറിഞ്ഞോ ഹേ താൻ?"
- "എന്തെന്നേതുമറിഞ്ഞീലവനുടെ
- താന്തോന്നിത്തമതെന്നേ വേണ്ടൂ "
- "താന്തോന്നിത്തമതർജുനനോ ദശ
- കന്ധരനോ അതു ബോധിച്ചോ താൻ?"
- "ബോധിപ്പാനെന്തൊരു വൈഷമ്യം!
- ചോദിച്ചറിയണമെന്നില്ലല്ലോ;
- സുരകുലനാരീപീഡകൾ ചെയ്തും
- കുലതരുണികളെച്ചെന്നു പിടിച്ചും
- പല മുനിമാരെക്കെട്ടിയടിച്ചും
- വലനം ചെയ്യും നക്തഞ്ചരവര-
- ഖലനിതു വന്നു ഭവിച്ചിതിദാനീം
- ബലവാനാകിയ കൃതവീര്യജനൊടു
- കലഹിപ്പാനായ്ച്ചെന്നൊരു ശേഷം
- പാരാതവനും ഇവനെക്കെട്ടി-
- ക്കാരാഗൃഹമതിലാക്കിയടച്ചാൻ;
- അങ്ങനെയനുഭവമേറെ നടിച്ചാ-
- ലിങ്ങനെയനുഭവമുടനേ കൂടും;"
- "കൊലചെയ്യാത്തതുമെന്തേ കൂവേ?"
- "കൊല ചെയ്താൽ മതിയാമോ ഭോഷാ!