ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മത്തഗജങ്ങളുടെ മസ്തകം തകർക്കുന്ന
ഹസ്തങ്ങളെങ്ങു നിന്റെ നക്തഞ്ചരാധിനാഥാ?
ഏണമിഴിമാരുടെ പാണി പിടിച്ചിഴയ്ക്കും
പാണികൾകൊണ്ടു നമ്മെ താണുതൊഴുതുകൊണ്ട്
കേണുകിടന്നിടാതെ വാണു നീയെങ്കിൽ നല്ല
ചോറും കറിയും പുളിഞ്ചാറും കാച്ചിയ മോരും
ആറുന്നതിനുമുമ്പേ കൂറുള്ള ഞാൻ തരുവൻ;
മണ്ഡോദരിയെന്നൊരു പെണ്ണുനിനക്കുണ്ടെന്നു
മന്നിടംതന്നിൽ ബഹു പെണ്ണുങ്ങൾ ചൊല്ലിക്കേട്ടു
സന്ദേഹംമൊന്നുണ്ടതു നിന്നോടു ചോദിക്കുന്നു
ഒന്നേയവൾക്കു മുഖമുള്ളെന്നു കേട്ടു ഞങ്ങൾ
ഒന്നല്ല മുഖം നിനക്കഞ്ചുമഞ്ചുമുണ്ടല്ലോ
എന്നാലെങ്ങനെയവൾ നിന്നോടു രമിക്കുന്നു!
പത്തു പുരുഷന്മാരോടൊത്തു വിനോദിക്കുന്ന
ധൂളിപ്പെണ്ണുങ്ങളുടെ കേൾവിയവൾക്കു വന്നു"
"പോടീ! മഹാരാജേന്ദ്രനോടീ വിശേഷം ചെന്നു
ചോദിച്ചിട്ടെന്താവശ്യം?" ചോദിച്ചാലെന്തുചേതം?
ഓരോ ദിവസം മുഖമോരോന്നു ചുംബിച്ചുകൊ-
ണ്ടാരോമൽ ക്രീഡിക്കുന്നതാരോടു കേൾപ്പിക്കുന്നു?"
ഇത്ഥം വന്നൊരുകൂട്ടം സ്ത്രീകള-
ബദ്ധം പറയുന്നതു കേട്ടപ്പോൾ
നാണംപൂണ്ടു കിടന്നു ദശാസ്യൻ
പ്രാണൻ പോകാഞ്ഞതു തൽ ഭാഗ്യം.
എത്രയും പരസമത്വമിളച്ചു
തത്ര വാണു ദിവസങ്ങൾ കഴിച്ചു
ചിത്രയോധി ദശകന്ധരനോടഥ
യാത്രചൊല്ലിയവനങ്ങു ശമിച്ചു;
തത്ര ചെന്നഥ പുലസ്ത്യനിരിക്കും
ആശ്രമത്തിലരികത്തിലണഞ്ഞു
തൃക്കഴൽക്കഥ വണങ്ങിയവൻ പുന-
രിക്കഥ കിമപി പറഞ്ഞറിയിച്ചു:
"ഏവമെന്തു വരുവാനവകാശം?"
"രാവണന്റെ ചരിതം ബഹു കഷ്ടം;
ആവതെന്തു ശിവശങ്കര! പാർത്താൽ
ദൈവകല്പിതമതാർക്കറിയാവൂ!
ചീർത്ത വൈരമൊടു ചെന്നു ദശാസ്യൻ
കാർത്തിവീര്യനൊടു നേർത്തു പിണങ്ങി
ആർത്തിപൂണ്ടു സമരാർത്തി ലഭിച്ചതു
"https://ml.wikisource.org/w/index.php?title=താൾ:Karthaveeryarjunavijayam.djvu/25&oldid=161945" എന്ന താളിൽനിന്ന് ശേഖരിച്ചത്