ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്ദ്രപ്രസ്ഥം എന്നാൽ ഡില്ലി ൮൯ _______________________________________

ൽക്കർ 70000 സൈന്യങ്ങളോടും 130 പിരങ്കികളോടും കൂ

ടി വന്ന് ഇംഗ്ലിഷുക്കാരോട് എതൃത്തു. അപ്പോൾ കർണ്ണൽ പാൻ എന്ന ഇംഗ്ലീഷുവീരനാൽ താൻ തോൽക്കപ്പെട്ട് ഓടി പ്പോകയും ചെയ്തു. 1806 -വർഷത്തിൽ 'ഷാ അലം'ച ക്രവർത്തി തന്റെ 86 -വയസ്സിൽ മരിച്ചുപ്പോയി. ഇദ്ദേ ഹത്തിന്റെ പുത്രനായ അക്ബർ എന്നാൾക്ക് പേരിന്നു മാത്രം പട്ടം കെട്ടി. ആ മോഹലനും തന്റെ 80 -മത്തെ ‌വയസ്സായ 1837- വർഷത്തിൽ മരിച്ചുപ്പോയി. ഇദ്ദേഹത്തി ന്റെ പുത്രൻ മുഹമ്മത് ബാഹദൂർ ബാദുഷാവിനു പട്ടം കെട്ടി.

   69 . ഇദ്ദേഹത്തിനു കൊല്ലത്തിൽ 12 ലക്ഷം ഉറുപ്പി

ക ചിലവിന്ന് കൊടുത്തിട്ടും പോരാതെവന്നതിനാൽ വള രെ വ്യസനിച്ചു . പിന്നെയും 3 ലക്ഷം ഉറുപ്പികകൂടിചി ലവിന്ന് ജാസ്തികൊടുത്തുവന്നു ഡില്ലി പട്ടണം മുഴുവനും ഇംഗ്ലീഷുക്കാർതന്നെ കൈവശപ്പെടുത്തി നടത്തിവന്നു. ഇ ങ്ങിനെയുളള ഈ ഡില്ലി പട്ടണം മൊഹലരുടെ അധികാ രത്തിൽ മഹോന്നതമായ പദവിയെ പ്രാപിച്ച് ഈ ഹി ന്തുദേശത്തിലുളള സകല രാജ്യങ്ങളെക്കാട്ടിലും എത്രയും ഉ ൽക്യഷ്ടമായിത്തീർന്നു. എന്നാൽ മുഹമ്മദ് രാജാക്കന്മാരുടെ കാലങ്ങളിൽ പ്രജകൾ ചിലപ്പോൾ സുഖമായി വസിച്ചുവ ന്നിട്ടുണ്ടായിരിയ്ക്കാമെങ്കിലും അധികം കാലം പലവിധ ഉ പദ്രവങ്ങളെ അനുഭവിച് വളരെ കഷ്ട്ട്ടപ്പെട്ടിരിയ്ക്കുന്നു. ഒടു വിൽ നീതിന്യായാഭിജ്ഞന്മാരായ ഇംഗ്ലീഷുകാരുടെ അധീ

നത്തിൽ വന്നതിനുശേഷം മാത്രമാണ് പ്രജകൾക്കു ഒരു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/100&oldid=161956" എന്ന താളിൽനിന്ന് ശേഖരിച്ചത്