ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്ദ്രപ്രസ്ഥം എന്നാൽ ഡില്ലി ൯൧ ___________________________________


യ ഒരു രാജധാനിയും ഉണ്ട് . ഈ രാജധാനിയുടെ കോട്ടക്കു സുമാറ് ഒരു മയിത്സ് ചുററളവും 40 അടി ഉ യരവുമുള്ളതായിരിക്കും. ഈ അരമനയുടെ ഒരു ഭാഗത്തി ൽ യമുനാനദിയും പ്രവഹിക്കുന്നു. ഈ കോട്ടക്കുള്ളിൽ രണ്ടു വിശാലഗൃഹങ്ങൾ ഉണ്ട്. അതിൽ ഒന്ന് അന്തരം ഗമന്ത്രാലൊചനസഭാമണ്ഡപമാകുന്നു. ഇതിന്റെ ഒരു ഭാഗം കോട്ടയും, മറെറഭാഗം വിശേഷമായ പൂന്തോപ്പും ഒരു ഭാഗം യമുനയും, മറെറാരുഭാഗം ചക്രവർത്തിയുടെ ദൈ വാരാധനസ്ഥലമായ പള്ളിയുമാകുന്നു. ഈ അരമന യുടെസൌന്ദര്യം വർണ്ണിച്ച് അവസാനിപ്പിക്കുന്ന കാര്യം ലങ്കാപുരിയുടെ വർണ്ണിച്ച വാത്മീകി മഹർഷി മുതലായവർക്കു മാത്രമെ സാദ്ധ്യമായിവരികയുളളുവെങ്കിലും യാത്രക്കാർക്കു യൽകിഞ്ചിൽ സ്വഭാവപരിഞ്ജാനത്തിനുവേണ്ടി ചുരുക്ക ത്തിൽ താഴെ വിവരിക്കാം.

    72 . ഈ രാജധാനിയിൽ വിചിത്രങ്ങളായ അനേ

കം പ്രസാദങ്ങളും മററു പലതരം എടുപ്പുകളും പണ്ടുണ്ടാ യിരുന്നു എന്നു ചില ചില ചിഹ്നങ്ങളാൽ കാണപ്പെടുന്നു ണ്ട്. അതുകൾമി ക്കതും പൊളിച്ചുപ്പോയിരിക്കുന്നു എങ്കിലും ചില ചില വിശേഷസ്ഥലങ്ങൾ കാണികൾക്കു കാഴ്ച്ചയ്ക്കു വേണ്ടി ഇപ്പോഴും ഇവിടെ നിർത്തീട്ടുണ്ട്. അതിൽ ഒന്നു മുൻവിവരിച്ച സഭാമണ്ഡപമാകുന്നു. ഈ സഭാമണ്ഡപ ത്തിന്റെ ഒരു ഭാഗം സ്നാനഗൃഹവും ജപമണ്ഡപവും മ ററും കാണാവുന്നതാണ്. ഈ ഗൃഹങ്ങൾ ഒക്കെയും ചന്ദ്ര

മണ്ഡലംപോലെ അതിധവളമായി വിളങ്ങുന്ന മാർബ്ബൾക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/102&oldid=161958" എന്ന താളിൽനിന്ന് ശേഖരിച്ചത്