ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൯൨ കാശിയാത്രാചരിതം __________________________________

ല്ലുകൊണ്ടു കെട്ടപ്പട്ടതും ഭിത്തികളിന്മേലും തട്ടുകളിന്മേലും 

തങ്കരേഖാതകളാൽ വിചിത്രമായിട്ടുളളതും ,ആ സ്വർണ്ണ ലതകളുടെ മഞ്ജരീസ്ഥാനങ്ങളിൽ ചിലേടത്തു പുഷ്പ്കൃതി യിൽ രത്നങ്ങൾ പതിച്ചിട്ടുളളതും , ഉപരിഭാഗത്തിൽ സ്വ ർണ്ണമയങ്ങളായ താഴികക്കുടങ്ങളും തങ്കപ്പലകകളാലും അലംകൃതമായിട്ടുളളതുമാകുന്നു . സൂര്യോദയകാലത്തിൽ ഈ കോട്ടയ്കകത്തു ചെന്നു ഈ രാജധാനിയെ കാണുന്നവർക്കു ഇവിടെ ബാലസ്ത്രര്യൻ ഒന്നല്ല അനേകമുണ്ടെന്നും തോ ന്നിപ്പോകും . ഉദ്യാനമൊ അതിരമണീയം പലജാതി ല തകളും വൃക്ഷങ്ങളും ചെടികളും നിറഞ്ഞുനിൽക്കുന്ന ഈ ഉ ദ്യാനത്തിൽ പലതരം പുഷ്പസമൃദ്ധി ഉള്ളതുകൊണ്ടു എ പ്പോഴും ഈ പ്രദേശം പരിമളമേദുരമായിത്തന്നെ ഇരിക്കുന്ന തുകൂടാതെ മധുപാനമദോന്മത്തളായ കോകിലഭ്രമരാദി കളുടെ മധുരപഞ്ചമഝങ്കാരാദി നിനദം കൊണ്ടു സർവജന ങ്ങക്കും ശ്രോത്രേന്ദ്രിയചാരിതാർത്ഥ്യം സിദ്ധിപ്പിക്കുന്നു. ഈ രാജധാനിയെ കാണുന്നവർക്കു രാമായണത്തിൽ വർണ്ണി ക്കപ്പെട്ട രാവണസഭാമണ്ഡപാദികൾ ഓർമ്മയിൽ വരാതെ യിരിക്കുകയില്ലെന്നു നിശ്ശങ്കം പായാം . ഈ എടുപ്പുകൾ യമനാനദിതീരത്തിൽത്തന്നെ നില്ക്കുന്നതുക്കൊണ്ടു സ്നാന ഗൃങ്ങളിലേക്കും മററും യമുനയിൽ നിന്നു കുഴൽമാർഗ്ഗമായി യഥേഷ്ടം ജലം വരുവാൻ മാർഗ്ഗത്തെ വെച്ചിട്ടുമുണ്ട്, സഭാ മണ്ഡപത്തികൂടി ഉഷ്ണശാന്തിക്കുവേണ്ടി ചില ഭാഗങ്ങളി ൽ ജലപ്രണാളികളെ നിർമ്മിച്ചിരിക്കുന്നു. ഇവിടെ മാർബ്ബി

ൾ കല്ലുക്കൊണ്ടുളള പണിയും രത്നമഞ്ജരിസഹിതകളായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/103&oldid=161959" എന്ന താളിൽനിന്ന് ശേഖരിച്ചത്