ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൯൪ കാശിയാത്രാചരിത്രം _______________________________________

൧൩൦ പടവുകൾ കയറി മുകളിൽ പോയി നോപക്കുന്നതാ യാൽ ഡില്ലിപട്ട​ണത്തിലുള്ള മിക്ക പ്രദേശങ്ങലളും, ഭജാറുക ളും . രാജവിധികളും അനേകം പ്രാസാദങ്ങളും മറ്റും കാ ണാവുന്നതാണ്. ഈ പള്ളി "ഷാജിഫാൻ ചക്രവർത്തി" പത്തുലക്ഷം ഉറുപ്പിക ചിലവുചെയ്തു കെട്ടിയതാണെന്നു കേൾക്കുന്നു.

          73 .  ഈ പള്ളിയുടെ കറെ ദൂരത്തിൽ "കലാസ് മജീ

ത" എന്ന കറുപ്പായ ഒരുപള്ളിയും ഉണ്ട്.ഈ പള്ളി അറബി ദേശക്കാരുടെ ശില്പശാസ്ത്ര പ്രകാരം കർണ്ണാടകരീതിയിൽ നി ർമ്മിക്കപ്പെട്ടതും, കറുത്ത ചായം തേച്ചതുമാകുന്നു . ഇങ്ങി നെ വിശേഷപ്പെട്ട അനേകം പള്ളികളും ഈ പട്ടണത്തി ൽ കാണാവുന്നതാണ്_ ഈ ഇന്ത്യയി മുസൽമാന്മാരുടെ വിശേഷപ്പെട്ട പള്ളികൾ പലതും ഉണ്ടായിരിക്കുമെങ്കിലും ഈ ഡില്ലിപട്ടണത്തിൽ ഉള്ള പള്ളികളെപ്പോലെ ഗംഭീ രമായിരിക്കുകയില്ലെന്നു പലരും പറഞ്ഞുവരുന്ന ഒരു സം ഗതിയെ ചെന്നുകാണുന്നവർ വിസ്മിതചിത്തന്മാരായി വി ശ്വസിക്കാതെ ഇരിക്കുകയില്ല. ഈ ഡില്ലിപട്ടണത്തിൽ തുലുഷ്കന്മാരുടെയും,അല്പമായി ക്രിസ്ത്യന്മാരുടെയും കോവി ലുകൾ കണുന്നതല്ലാതെ ഹിന്തുക്കളുടെ ക്ഷേത്രങ്ങൾ ഇല്ലെ ന്നുതന്നെ പറയാം. ഈ ഡില്ലി പട്ടണത്തിന്റെ തെക്കു ഭാഗം കൊട്ടില എന്ന ഒരു വലിയ കോട്ടയും ഉണ്ട്. ഇതു ൨൨൦൦ സംവത്സരത്തിന്നുമുമ്പ് അശോകമഹാരാജാവ് കെ ട്ടിയതാണെന്നു പലെ ശിലാശാസനങ്ങളാലും കാണപ്പെടു

ന്നു. ഇതിന്നുതെക്കുഭാഗം​​​ സുമാറ് ഒന്നര മയിത്സ് ദൂരത്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/105&oldid=161961" എന്ന താളിൽനിന്ന് ശേഖരിച്ചത്