ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൯൬ കാശിയാത്രാചരിത്രം ___________________________________________

 ഹിക്കുന്നുണ്ടു .പട്ടണത്തിൽനിന്നു യമുനാനദിക്കു ഒരു മയി

ത്സ് മാത്രമാണ് ദൂരമുളളതു . ഇതിനു പുറമെ കുഴൽവെളള വും ധാരാളം. ആകയാൽ പട്ടത്തിൽ ജല സൌഖ്യമു ണ്ടെന്നു ഇനി വിവരിക്കേണ്ടതില്ലെല്ലൊ. ഈ ധർമ്മശാലക്ക ടുത്തുത്തന്നെ ചെറിയ ഒരു അങ്ങാടിയും ഉണ്ട്. വലിയ ഭ ജാറിലേക്കും ഷാപ്പുകളിലേക്കും മറ്റും സുമാർ ഒരു മയിത്സ് ദൂ രമെ ഉള്ളൂ. ഞങ്ങൾ താമസിച്ചിരുന്ന ധർമശാലയിൽ ദിവ സം ഒന്ന്ക്കു ആൾ ഒന്നിനു ഓരോ ഉറുപ്പിക പ്രകാരം വാ ടക കൊടുക്കേണ്ടിവന്നു. ചെറിയസ്ഥലമായിരുന്നാൽ ഇ തു വേണ്ടിവരുന്നതല്ല. ഇവിടെ ഒരു വിശേഷവിധി കാണു ക ഉണ്ടായി അതാവിത്, ഞങ്ങൾ താമസിച്ചിരുന്ന ധർമ്മ ശാലയിൽ രാവിലെ ൮ മണിമുതൽ വൈകുന്നേരം ൫ മണി വരെക്കും പട്ടണത്തിൽനിന്നും പലതരം കച്ചവടക്കാരും മ റ്റും വന്നു സ്വർണ്ണാഭരണങ്ങൾ , വെളളിപാത്രങ്ങൾ , രത്നങ്ങ ൾ , ഗിലുട്ടുസാധനങ്ങൾ, പലതരം ശീലത്തരങ്ങൾ, അത്തർ അമ്പർ മുതലായ അനേകം സുദഗന്ധദ്രവ്യങ്ങൾ എന്ന് വേ ണ്ട പട്ടണത്തിലുള്ള മിക്ക വസ്തുക്കളും കൊണ്ടു വന്നു നൂതന യാത്രക്കാരെ മോഹിപ്പിച്ചു പിടിപ്പതു വിലവാങ്ങി വിറ്റു വരുന്നുമുണ്ട് . ‌ 75. ഇതു കൂടാതെ സംഗീതക്കാർ , ദേവദാസികൾ

മുതലായ അനേകം തരക്കാരും മോടിയോടുകൂടി വന്നു

സംഗീതാദികളെക്കൊണ്ടു യത്രക്തക്കാരെ ഭ്രമിപ്പിച്ചു മുതൽ സമ്പാദിക്കുന്നു. എന്തിന്നു വളരെ പായുന്നു , യാത്രക്കാർ കു

റെ ധനികന്മാരും യോഗ്യന്മാരും ആയിരുന്നാൽ പാർക്കുന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/107&oldid=161963" എന്ന താളിൽനിന്ന് ശേഖരിച്ചത്