ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്ദ്രപ്രസ്ഥം എന്നാൽ ഡില്ലി ൯൭ _______________________________________

സ്ഥലത്തു തന്നെ രാവിലെ ൮ മണി മുതൽ വൈകുന്നേരം ൬ മണിവരെക്കും പട്ടണത്തിലുള്ള സകല സാധനങ്ങളും വിനോദങ്ങളും വന്നു ചേരുന്നതുമാകുന്നു, ഞങ്ങൾ എല്ലാവ രും സ്നാനവും ഭക്ഷണവും കഴിച്ചതിന്നു ശേഷം ഒരു ദിവസ ത്തിന്നുസബാരിക്ക് 3 ഉറുപ്പിക കൊടുത്താൽ കിട്ടുന്ന എ​രട്ട ക്കുതിരസ്സാറട്ടിൽ കയറി പട്ടണം കാണ്മാനായി പുറപ്പെട്ടു പോയി. ഒന്നാമത് സിപായിലഹളയുടെ സ്മാരകമായധ്വ ജസ്തംഭത്തെയാണ് കാണുക ഉണ്ടായത്- ഈ സ്തംഭം അ ത്യുന്നതമായിരിക്കുന്നതും ഉള്ളിൽകൂടി കയറി നഗരമെല്ലാം കാണുവാൻ സൌകര്യമുള്ളതാകുന്നു- ഇതു കാണേണ്ടുന്ന ഒരു കാഴ്ചതന്നെ - പിന്നെ ഇവിടെ നിന്നുപോയി രണ്ടു മ യിത്സ് ദൂരത്തിൽ പണ്ട് പാണ്ടവന്മാരുടെ വാസസ്ഥാ നമായിരുന്ന പഴയ കോട്ടയിൽ ചെന്നു കാണുകയാണ് ഉണ്ടായത് - ഈ കോട്ട ഇപ്പോൾ മിക്കതും ഇടിഞ്ഞു വീണു നിർജ്ജനമായി കിടക്കുന്നു എങ്കിലും കോട്ടക്കകത്തു നാല്പ തോളം കുടിക്കാർ താമസിച്ചു വരുന്നുണ്ട് - ഈ കോട്ടയിൽ നിന്നു അര മയിൽ ഒരു മയിൽ സമീപങ്ങളിൽ ഇടിഞ്ഞു കിടക്കുന്നതായ അനേകം കോട്ടകൾ കാണപ്പെടുന്നുണ്ട്- ആയതുകൾ പണ്ടു ഈ പട്ടണം പാണ്ഡവന്മാരുടെ വാസ സ്ഥാനമായ ഇന്ദ്രപ്രസ്ഥമായിരുന്നു എന്ന് ഊഹിപ്പിക്കുന്നു ണ്ട്- പിന്നെ ജമാമസ് ജീത്ത എന്ന പള്ളി മുതലായത് കാൺക ഉണ്ടായി- ഈ പള്ളിയുടെ സ്വഭാവം മുമ്പു വി വരിച്ചതിനാൽ ഇവിടെ എടുക്കുന്നില്ല- അതിനു ശേഷം

18*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/108&oldid=161964" എന്ന താളിൽനിന്ന് ശേഖരിച്ചത്