ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൯൮ കാശിയാത്രാചരിത്രം _____________________________________


പട്ടണത്തിൽ നിന്ന് ഏകദേശം ൬, ൭ മയിത്സ് ദൂരത്തി ലുള്ള ഒരു പഴയ കോട്ടയിൽചെന്ന് കയറി. ഇതിൽ ചില ചില കെട്ടിടങ്ങളുമുണ്ട് - ഈ കോട്ട പണ്ട് പൃഥുമഹാരാജാ വിന്റെ രാജധാനിയായിരുന്നു എന്നു. പറഞ്ഞുവരുന്നു. ഈ കോട്ടക്കകത്താണ് പ്രധാനപ്പെട്ട ഒരു കാഴ്ചയുള്ളതു- അതു അത്യുന്നതമായ ഒരു ധ്വജമാകുന്നു ഈ ധ്വജത്തിന്റെ ചരി ത്രവും ഛായയും അനേകം ഇംഗ്ലീഷ് പുസ്തകങ്ങളിൽ വിസ്തരി ക്കപ്പെട്ടതായി അറിയുന്നു. ഇതിന്നു ൧൨൦ വാര ഉയരമുണ്ടു-ഇ തിന്റെ ഉള്ളിൽകൂടിഉപരിഭാഗത്തിലേക്കു കയറുവനായിക രിങ്കല്ലു പടവുകളുണ്ട്- എന്നാൽ ഈപടവുകപിരിയൻശം ഖിന്റെ ഉള്ളിലുള്ള രേഖപോലെ ചുറ്റിക്കൊണ്ടിരിക്കും- ഇ തിന്നു പടവുകൾ സുമാറ് ൩൪൦ തോളം ഉണ്ട്. ഈ ധ്വജം മുഴുവനും കരിങ്കല്ലുകൊണ്ടു നിർമ്മിക്കപ്പെട്ടതും വളരെ വിശേഷപ്പെട്ട പലതരം കൊത്തുപണി ഉള്ളതുമാകുന്നു- കരിമ്പിന്റെ കമ്പുപോലെ ഇതിന്നു ൩ കമ്പുകൾ ഉണ്ടു- ആ സ്ഥലങ്ങളിൽ ഒക്കയും പുറത്തേക്കു ചുറ്റം വ്രാന്തകൾ ഉണ്ടായിരിക്കും. അതുകളിൽ സഞ്ചരിച്ചാൽ പട്ടണമെല്ലാം കാണ്മാൻ കഴിയും- ‌ഞങ്ങൾ എല്ലവരും ഉപരിഭാഗംവ രെക്കും കയറി ചെന്ന് നോക്കിയതിൽ ൧൦ മയിത്സ് ദൂര ത്തിൽ കിടക്കുന്ന ഡില്ലി പട്ടണം മുഴുവനും എത്രയും ചെ റിയ ആകൃതിയിൽ കാണപ്പെട്ടു. കീയ്പോട്ടു നോക്കുന്ന സമ യം താഴത്തു സഞ്ചരിക്കുന്ന ജനങ്ങളെ കണ്ടു എറുമ്പുകൾ

അരിക്കുമ്പോലെ തോന്നിപോയി. ഈധ്വജസ്തംഭം പ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/109&oldid=161965" എന്ന താളിൽനിന്ന് ശേഖരിച്ചത്