ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦൦ കാശിയാത്രാചരിത്രം _________________________________________

  ണാതെ പോയ്പോകരുതെന്നു ഓർമ്മപ്പെടുത്തിക്കൊള്ളുന്നു. ഏ
  ഴു    മണിയോടുകൂടി  ഞങ്ങൾ അവിടെനിന്നു   മടങ്ങിപോന്ന
  രാത്രി   10  മണിക്കുമുമ്പായി    പാർപ്പിടത്തിൽതന്നെ   വന്നു  
  ചേർന്നു  അവിടെ    സുഖമായി  താമസിച്ചു.
                 76 .  പതിനൊന്നും, പന്ത്രണ്ടും  തിയ്യതികളിലായി      
   ഈ  വക   അനേകം  കാഴ്ചകളെ  കണ്ടു.     13-   വിശേഷ
   പ്പെട്ട   ചില     ഷാപ്പുകളും,  ഭജാറുകളും,   മ്യൂസിയവും    മറ്റ്
   പല  പല   സ്ഥലങ്ങളേയും സബാരി   ചെയ്തുകണ്ടു പരമാന
   ന്ദതുന്ദിലഹൃദയന്മാരായി പാർക്കുന്ന സ്ഥലത്തേക്കുതന്നെ മ
   ടങ്ങിവന്നു.    ഈ  പട്ടണം  വളരെ  പ്രബലപ്പെട്ടതും സകല
   സാധനങ്ങളും  കിട്ടുന്ന സ്ഥലവും  60 ലക്ഷത്തോളം ജനങ്ങ
   ൾ  അധിവസിച്ചുവരുന്നതും  ആകയാൽ  നയങ്ങൾക്കു   വ
   ലുതായ ഒരു കാഴ്ചയായിത്തന്നെ വിചാരിക്കേണ്ടതാണ് . ഇ
   വിടെ  പലതരമായി  30 -ൽ  അധികം മില്ലകൾ ഉണ്ട് .   പ
   ക്ഷെ    യമുനാനദിയൊഴികെ    മറ്റു    പ്രധനപ്പെട്ട    ഹിന്തു
   ക്ഷേത്രങ്ങൾ  ഇല്ലെന്നുള്ള സംഗതി  മാത്രം വ്യസനഹേതു
   വായി  തീർന്നിരിക്കുന്നു.   പുണ്യക്ഷേത്രങ്ങൾകൂടി  ഉണ്ടായിരു
   ന്നാൽ  ഈ നഗരം  അത്യുത്തമമായിരുന്നു   എന്നു  പറയാ
   മായിരുന്നു. ഏതായാലും സാമാന്യം മിക്ക കാഴ്ചകളേയും
   കണ്ടു   ൧൩-   നു രാത്രി  ഭക്ഷണം  കഴിച്ച്  സ്റ്റേഷനിൽ
   വന്ന്   അവിടെനിന്നു  ആഗ്രക്കു   ടിക്കറ്റുവാങ്ങി   എട്ടരമണി
   യോടുകൂടി  തീവണ്ടി  കയറുകയും  ചെയ്തു.

__________










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/111&oldid=161967" എന്ന താളിൽനിന്ന് ശേഖരിച്ചത്