ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആഗ്രാ .

                 _____
         77.  71  തുലാം  14 -  നു രാവിലെ 10   മണിക്കു
 മുമ്പായി ഡില്ലിയിൽനിന്നു  ആഗ്രാസ്റ്റേഷനിൽ വന്നിറ
 ങ്ങി. ഈ സ്റ്റേഷനും മനോഹരമായ  ഒരു എടുപ്പുതന്നെ
 ണ്.   ഈ  ആഗ്രാപട്ടണം  ബോംമ്പായിൽനിന്നു സുമാ
 റ്  889  നാഴിക ദൂരത്തിലാണ്  കിടക്കുന്നത് .   അതിര്
 കിഴക്ക്  മിനിയൂരും,  തെക്ക്  ഡോളാപ്പൂരും,  പടിഞ്ഞാറ്
 പാഴയൂരും , വടക്ക് മധുരയും ജില്ലകളാണ്  .  ഈ നാല്
 അതിരുകളുടെ  അകത്ത്  കിടക്കുന്ന ഈ ആഗ്രാപട്ടണം
85  മയിത്സ് ദീർഗ്ഘവും, 38 മയിത്സ് വിസ്താരവും   ഉള്ള
തും ലഫ്ടനണ്ട്  ഗവർണ്ണറുടെ അധികാരത്തിലിരിക്കുന്നതു
മാകുന്നു.    ഇവിടെ യമുന',  സാമ്പൽ മുതലായ നദികളും
 പ്രവഹിക്കുന്നുണ്ട് . സമീപത്തിലുള്ള ഫൂട്ടപ്പൂർസിക്രി  എന്ന
 മലയിൽ ഉണ്ടാകുന്ന  ഒരു   മാതിരി  വിശേഷപ്പെട്ട കല്ലുക
 ളെക്കൊണ്ട് പട്ടണത്തിൽ  അനേകം  മനോഹരവേലകൾ
 ചെയ്തുവരുന്നുണ്ട്. ശീതോഷ്ണം  ഒരു മാതിരി സമാനമായ
പ്രദേശമാണ് .എങ്കിലും  ഹേമന്തകാലത്തിലെ ശീതം  സ 
 ഹിപ്പാൻ  വളരെ പ്രയാസമായിരിക്കും. വിശേഷപ്പെട്ട  നി 
 രത്തുകളും, റെയിലും, വലിയ വഞ്ചികൾകൂടി സഞ്ചരിക്കു
 ന്ന യമുനാനദിയും ഉള്ളതുകൊണ്ട്  കച്ചവടക്കാർക്കു വ്യാ
 പാരത്തിന്ന് വളരെ സൌകര്യമുള്ളതാകയാൽ കച്ചവടം

ദിനംപ്രതി വർദ്ധിച്ചുവരുന്നുണ്ട്. എന്നുമാത്രമല്ല, നെല്ല്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/112&oldid=161968" എന്ന താളിൽനിന്ന് ശേഖരിച്ചത്