ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦൨ കാശി യാത്രാചരിത്രം ______________________________________________

  ഗോതന്വം മുതലായ ധാന്യങ്ങൾ സുഭിക്ഷയി വിളയുന്ന
 പ്രദേശവുമാണ് .

‌ 78. അലക്സാണ്ടർ ഇന്ത്യയിൽ വരുന്നതിന് മു ന്വിൽ ഇവിടെ പാരസികന്മാരുടെ സൈന്യങ്ങൾ അധി വസിച്ചിരുന്നുപോൽ . 1017 വർഷത്തിൽ മുഹമ്മദ് ഖജനി കനേജൻമാർഗ്ഗമായി പോകുന്വോൾ ആഗ്രാവിന്നാ സമീപംവെച്ച് മുഹാബുനോട് എതിർത്തതായും പറയുന്നു 1183 വർഷം സന്വട്ടീൻ മുഹമ്മദ്ഘോരികന്നേര കാശി മുതലായ രാജ്യങ്ങളിൽ രാജാവായിരുന്ന ജയചന്ദ്രനോട് ഇവിടെ വെച്ച് യുദ്ധം നടത്തിയതായും ഒരു വർത്തമാനമു ണ്ട്. 1488-വർഷം മുതൽ 1517 വർഷം വരയിൽ ഡില്ലിയിലെ രാജാവായിരുന്നു ലോഡി തന്റെ വാസ സ്ഥലമാക്കിവെച്ചു - 1526-ൽ ബേബരുടെ അധീനത്തി ലായി. പിന്നെ ഹൂമയൂൺ എന്നാൾക്ക് സ്വാധീനിമായി രുന്നു .1559 -ൽ അക്ബരുടെ രാജ്യഭരണകാലത്തിൽ അ

ദ്ദേഹത്തിന്റെ   പുതിയ  രാജധാനിയാക്കിവെച്ചു.   അന്ന് 

നിർമ്മിക്കപ്പെട്ട വിശേഷമായ കോട്ട ഇന്നും ഇവിടെ കാണ്മാ ‌ നുണ്ട്. 1658 - വർഷം അറംഗസിബിന്റെ കാലത്തിൽ

ഈ ആഗ്രാ പട്ടണം പ്രധാന  പട്ടണമായിരുന്നു.  1761-
ൽ  പാതപ്പൂർ രാജാവിന്നു അധീനമായി.    1774-ൽ ഷാ
അലം എന്നയാളുടെ മന്ത്രിയായ നൂർജിഹാൻ കയ് വശപ്പെടു
ത്തി.  ഈ നൂർജിഹാൻ മരിച്ചതിന് ശേഷം  മഹാരാഷ്ട്ര

രാജാവായ സിന്ധ്യാമഹാരാജാവിന്നു അധീതമായി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/113&oldid=161969" എന്ന താളിൽനിന്ന് ശേഖരിച്ചത്