ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആഗ്രാ ൧൦൩ _______________________________________

1830- മതിൽ സിന്ധ്യാമഹാരാജാവിന്നും ഈസ്റ്റിന്ത്യാകമ്പ

നിക്കാർക്കുംകൂടി തമ്മിൽ യുദ്ധമുണ്ടായപ്പോൾ  ഹെസ്സിങ്ങ്
എന്നാൾ തടുത്തു.  ഒടുവിൽ ജനറൽലേക്കു   കയ് വശപ്പെടു
ത്തി  ഇഗ്ലീഷ് ഗവർമ്മെണ്ടിന്ന് സ്വന്തമായിരുന്നു. ഇപ്ര
കാരമുളള  ഈ ആഗ്രാ പട്ടണം  ഇപ്പോൾ  വളരെ ശൃംഗാര
മോടിയോടുകൂടി  വിളങ്ങുന്നു.    എത്രയും  സമീപത്തിലുള്ള
യമുനാ നദിയുടെ  പാലത്തിൽ കൂടി  തീവണ്ടിപ്പാതയും, അ
തിന്നു താഴെ   സാധാരണ ജനങ്ങൾക്കു   സഞ്ചരിപ്പാനുള്ള 
മാർഗവും ഉണ്ട് . പാലമൊ അതി ഗംഭീരമായിരിക്കുന്നതാ
ണ്.    യമുനയിൽ കരിങ്കല്ലുകളാൽ  കെട്ടപ്പെട്ട ഘട്ടങ്ങൾ
ഉള്ളതുകൊണ്ട്  സ്നാനത്തിന്നൊ  പരമസുഖം.  ഇവിടെയു
ള്ള റോഡുകൾ വളരെ  വിസ്താരവും,  അതി ഭംഗിയും ഉള്ള
തായിരിക്കും .   പട്ടണത്തിലുളള  റോഡുകളുടെ ഇരുഭാഗവും
പ്രായേണ  മനോഹരങ്ങളായ പ്രസാദങ്ങളാലും, കടത്തെ
രുവുകളാലും  അലംകൃതമായിരിയ്ക്കുന്നതിനാൽ വളരെ ഭംഗി
യുള്ളതാണ്.     ഇതുകൂടാതെ  റോഡുകൾ  പ്രായേണ  മുൻ
വിവരിച്ച  കല്ലുകൾ  പതിച്ചിരിയ്ക്കുന്നതിനാൽ  സഞ്ചരിയ്ക്കു
ന്നവർക്ക് സുഖവും ദൃഷ്ടിക്കു മനോഹരവുമായിരിക്കും. 
      79.   ഈ പട്ടണത്തിൽ[ മാർബ്ബൾ] വെണ്ണക്കല്ലുകൊ
ണ്ട് കെട്ടപ്പെട്ടിട്ടുള്ള അനേകം  എടുപ്പുകൾ   ഉണ്ടെങ്കിലും, 
ഈ ഭൂലോകത്തിൽ അപൂർവ്വമായും. അനുപമമായും, അതി
രമണീയമായും ഇരിയ്ക്കുന്ന "ടാജിമഹാൾ"  എന്ന  ഒരു എടു

പ്പ് ലോകത്തിൽ കാണേണ്ടുന്ന പദാർത്ഥങ്ങളിൽ വെച്ച് ഒ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/114&oldid=161970" എന്ന താളിൽനിന്ന് ശേഖരിച്ചത്