ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧ഠർ കാശിയാത്രാചരിത്രം __________________________________________

ന്നാമത്തേതായിത്തന്നെ വർണ്ണിക്കേണ്ടതാണെന്ന് ആരും സമ്മതിക്കാതെ ഇരിക്കുകയില്ല . അത്രയും ആശ്ചര്യകരമായ യിട്ടുള്ളതാകുന്നു . ഈ ടാജിമഹാൾ എന്ന വിമാനസമാന മന്ദിരത്തെ കാണ്മാനായി അനേകം ഇന്ത്യക്കാരും , യൂറോ പ്യന്മാരും , മറ്റു പല രാജ്യക്കാരും വരുന്നുണ്ട് . ഇപ്രകാര മുള്ള ടാജിമഹാളിന്റെ സൌദാഗ്യത്തെ ഇവിടെ ഒന്ന് വ വർണ്ണിക്കാതെ ഇരിക്കുന്നത് എത്രയും അനുചിതമായി തീരു ന്നതും , വർണ്ണിക്കുന്നതായാൽ ഈ ചരിത്രപുസ്കത്തിന്നു കൂടി സൌഭാഗ്യവും , വിലയും കൂടുന്നത് ആകകൊണ്ട് അതിനേപ്പറ്റി അല്പം താഴെ വിവരിക്കുന്നു .

   80 .  ഈ  ടാജിമഹാൾ  യമുനയുടെ   ഉത്തരത്തീരത്തി

ൽ കെട്ടപ്പെട്ടിരിക്കുന്നു . ഇതിന്റെ നാലു ഭാഗത്തിലും പ ത്തും പതിനാലും അടിവീതിയുള്ള മാർബ്ബൾ കല്ലുകളാ ൽ കെട്ടപ്പെട്ടിട്ടുള്ള മതിലുകളും , രണ്ടു ഭാഗത്തും വലിയ ഗോപുരങ്ങളും ഉണ്ട് . ഈ ഗോപുരങ്ങളുടെ ഉമ്മാത്ത് സാറട്ടുകൾ നിർത്താം - അവിടെ ഇറങ്ങി ഗോപുരത്തിന്നു സമീപമുള്ള ആപ്പീസിൽനിന്നു ഓരോ അണ വിലയുള്ള ടി ക്കറ്റുവാങ്ങിയാൽ അകത്തേക്കു കടക്കാം . ടിക്കറ്റ് വാങ്ങി യവർക്കു മാത്രമെ കടക്കുവാൻ പാടുള്ളൂ . ഈ ഗോപുരത്തി ൽ നിന്ന് ടാജിമഹാൾ വരെ സുമാറ് 150 വാര ദൂരമുണ്ടാ വും . അതുവരെക്കും ചന്ദ്രമണ്ഡലംപോലെ ധവളമായ വെണ്ണക്കല്ലു പതിച്ച മാർഗ്ഗമായിരിക്കും . തന്മദ്ധ്യത്തിൽ ഒ

രു വിശേഷപ്പെട്ട മണ്ഡപവും , മാർഗ്ഗത്തിന്റെ രണ്ടു ഭാഗ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/115&oldid=161971" എന്ന താളിൽനിന്ന് ശേഖരിച്ചത്