ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦൬ കാശിയാത്രാചരിത്രം ___________________________________

ണ് കെട്ടെപ്പട്ടിരിക്കുന്നത്. ഇതിന്റെ നാലു മൂലകളിലും 100 അടി ഉയരമുള്ള സ്പടികധ്വജങ്ങളും, നാലു ഭാഗങ്ങ ളിലും മദ്ധ്യ പ്രദേശത്തിൽ കയറിച്ചെല്ലുവാൻ സ്പടികപട വുകളും ഉണ്ടായിരിക്കും. ഈ സ്പടികമണ്ഡപത്തിന്ന് സു മാറ് മൂന്നുവാര ഉയരമുണ്ട് . നാലു മൂലകളിലുള്ള സ്പടിക സ്തംഭങ്ങളുടെ ഉള്ളിൽകൂടി ഉപരിഭാഗത്തോളം ചെന്നാൽ അവിടെ ചുറ്റും കുറെ വിശാലമായ സ്ഥലത്തുചന്ന് നി ല്ക്കാം. അവിടെനിന്നു നോക്കിയാൽ ആഗ്രാ പട്ടണവും കോട്ടകളും നാനാവിധ തോട്ടങ്ങളും മറ്റും വിശേഷമായി കാണാവുന്നതാണ്. നാലുമൂലസ്തംഭങ്ങളും ഒരു മാതിരി യിൽ തന്നെയായിരിക്കും. ഇങ്ങിനെയുള്ള ടാജിമഹാൾ സ്പ ടിക മണ്ഡപത്തിലേക്കു കയറിച്ചെന്ന് നോക്കുന്ന സമയം ഉണ്ടാകുന്ന പരമാനന്ദത്തെ ഞാനെങ്ങിനെ ഇവിടെ വ ർണ്ണിക്കും. ഈ ടാജിമഹാൾ സുമാറ് 70 അടി ചുറ്റളവും 230 അടി ഉയരമുള്ളതാകുന്നു. ഇതിന്റെ ഉപരിഭഗ ത്തിൽ പൊൻതാഴികക്കുടങ്ങൾ വെച്ചിട്ടുളളതിന്നു പുറമെ സ്പടികക്കല്ലുകളെക്കൊണ്ട് ചെയ്തിട്ടുള്ള നാനാവിധ കലശ ങ്ങളും, പലതരം കൊത്തുപണികളും സാലഭജ്ജികാപ്രതി മകളും, മറ്റ് പലെ വിചിത്രവേലകളും ഉള്ളതിനെ സാ വധാനത്തിൽ ഓരോന്നോരോന്നായി നോക്കി കാണു ന്നവർ രണ്ട് കണ്ണുകൊണ്ട് തൃപ്തിപ്പെടാതെ പരിത പിക്കുകയും, ഇതിന്നുവേണ്ടി സഹസ്രാക്ഷനായാൽ കൊള്ളാമെന്നാഗ്രഹിക്കുകയും ചെയ്തു പോകാത്തവർ ദുർല്ലഭ

മാണ്. പണ്ട് 'ഷാജിഹാൻ ബാദുഷാ ' എന്നതുലുഷ്കമ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/117&oldid=161973" എന്ന താളിൽനിന്ന് ശേഖരിച്ചത്