ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആഗ്രാ ൧൦൭ _________________________________________


ഹാരാജാവിന്നു 'ടാജി' എന്ന എത്രയും പ്രിയപ്പെട്ട ഒരു പ്രാണവല്ലഭ ഉണ്ടായിരുന്നു. അവൾ അതിസുന്ദരിയായി രുന്നു എന്ന് ലോകപ്രസിദ്ധിയാണ്. അവൾ മരിച്ചാൽ അവളുടെ പേര് എന്നെന്നെക്കും നിലനില്ക്കേണമെന്നുള്ള ഉദ്ദേശത്തിന്മേൽ അവൾ മരിക്കുന്നതിന്നു മുമ്പായിത്തന്നെ ഇതിന്റെ പണി തുടങ്ങിയിരുന്നു. 22 സംവത്സരം കൊണ്ടു 20 ലക്ഷം പവൻ ചിലവുചെയ്തു അനേക ലക്ഷം വേലക്കാരെക്കൊണ്ട് പണി ചെയ്യിപ്പിച്ചതാണെന്നു ആ ഗ്രാപട്ടണത്തിൽ ഇന്നും പ്രസിദ്ധമായി പറയുന്നസംഗതി യാണ്. ടാജി മരിച്ചതിന്നുശേഷം ഇതിൽ മറചെയ്തു. അ ന്നു മുതൽക്ക് ഇതിന്നു 'ടാജിമഹൽ' യന്നു പേരുവാണു . ഈ ടാജിമഹാളിന്റെ ഉള്ളിലുള്ള സൌഭാഗ്യത്തേയും അ ല്പം വിവരിക്കാം. ഇതിന്റെ അകത്ത് അർച്ചന്മരായ തുലുഷ്കജാതിക്കാർ എപ്പോഴും ഉണ്ടായിരിക്കും. അവർ ശ ർക്കര, കൽക്കണ്ടം,പഴം മുതലായത് നിവേദിച്ച് പുഷ്പസമേ തം യാത്രക്കാർക്കു കൊടുക്കുകയും, അതുവാങ്ങി ദക്ഷിണ കൊടുക്കുകയും ചെയ്തുവരുന്ന ഒരു സമ്പ്രദായം ഇന്നും ഉണ്ട്. എന്നാൽ ഇത് നിർബന്ധമുള്ളതല്ല. പ്രസാദം വാങ്ങാത്ത വരും ഉണ്ടായിരിക്കും. എങ്കിലും ആളവസ്ഥപോലെ ഒ ന്നൊരണ്ടൊ അണയെങ്കിലും കൊടക്കാത്തവർകുറയും ഈ മഹാളിന്റെ അകത്തെക്കുകടക്കുന്ന വാതിൽ സുവർണ്ണരേ ഖാവിചിത്രിതമായിട്ടുള്ളതാണ്. അകത്തുകടന്നാൽ നോക്കു

ന്നത് ഒക്കയും ആശ്ചര്യമായി തൊന്നും. അവിടെകണ്ടിട്ടുള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/118&oldid=161974" എന്ന താളിൽനിന്ന് ശേഖരിച്ചത്