ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦൮ കാശിയാത്രാ ചരിത്രം

________________________________________

സൌഭാഗ്യത്തെ മുഴുവനും വർണ്ണിപ്പാൻ നാം ശക്തനായി വ കരിയില്ല. ഒന്നാമത് ടാജിയെ സ്ഥാപിച്ച മറക്കല്ല് , ഏകദേ ശം മൂന്നുവാര നീളവും ഒരു വാര വീതിയും ഉള്ള സ്ഫടി കക്കല്ലാണ് . ഇതുവരെ ഇങ്ങിനെയുള്ള ഒരു സ്ഫടികക്കല്ലു കാണുക ഉണ്ടായിട്ടില്ല . ഭിത്തികളിന്മേലും മേൽഭാഗത്തും ഓരോരോ ലതാകാരമായും മറ്റും കൊത്തീട്ടുള്ള ചിത്രങ്ങൾ സാധാരണ കാണികൾക്ക് 'ഇതു വിശേഷപ്പെട്ട ഒരു കൌ തികപ്പണി തന്നെ ' എന്നു മാത്രം അറിയാൻ കഴിയുന്നത ല്ലാതെ അതിലുള്ള ശില്പി ചാതുര്യത്തെ മുഴുവൻ അറിവാൻ കഴിയുകയില്ല . മുസൽമാൻവേദപരിജ്ഞാനമുള്ളവർക്കു ലതാ കാരേണ ആ എഴുതപ്പെട്ടിട്ടുള്ള ചിത്രങ്ങളെ കുറാൻ മുതലാ യ വേദവാക്യങ്ങളായി വായിപ്പാൻ കഴിയുമത്രെ . ഈശ്വ രാ ! ഇത് എന്തൊരു ആശ്ചര്യമാണ് , ഈ ടാജിമഹാൾ അനേകായിരം സ്ഫടികക്കല്ലുകളെ കൂട്ടിച്ചേർത്തു നിർമ്മിക്കപ്പെ ട്ടതാണെങ്കിലും അതുകളുടെ ഏപ്പ് കണ്ടുപിടിക്കാൻ ആരാ ലും സാദ്ധ്യമായി വരികയില്ല . ഇതും അത്യാശ്ചര്യകരമാ യിട്ടുള്ളതുതന്നെ . ഇങ്ങിനെയുള്ള ടാജിമഹാൾ മുഴുവനും അ തികൌതുകത്തോടെ കണ്ടു ഞങ്ങൾ എല്ലാവരും പരമാന ന്ദസമുദ്രത്തിൽ മഗ്നന്മാരായിത്തീർന്നു എന്നു പറഞ്ഞാൽ മ തിയല്ലൊ . പിന്നെ അവിടെനിന്നു മടങ്ങിപ്പോരുന്നതിൽ അധികമായ വ്യസനം ഉണ്ടായി . എങ്കിലും നേരം അതി ക്രമിച്ചതുകൊണ്ടു അവിടെനിന്നു പാർപ്പിടത്തിലേക്കു പോ

രേണ്ടിവന്നു . ക്രമേണ പുറത്തുവന്ന് അവിടെയുള്ള ചില










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/119&oldid=161975" എന്ന താളിൽനിന്ന് ശേഖരിച്ചത്