ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൦ കാശിയാത്രാചരിത്രം ________________________________________

മീപത്തിൽ കിടക്കുന്ന മധുരാപട്ടണത്തിൽ ചെന്ന് ‌' സാ ധൊ മാധവജി ' എന്ന ഒരു ചൌബെ ബ്രാമണനെ ഉ പാദ്ധ്യായനായി വരിച്ച് അദ്ദേഹത്തിന്റെ ഗൃഹത്തിൽ സാമാനങ്ങളെല്ലാം ഇറക്കിവെച്ച ഉടനെ ദേഹശുദ്ധി ചെ യ്ത് യമുനാസ്നാനത്തിനായി പുറപ്പെട്ടു . ഈ മധുരാപട്ടണ ത്തിന്റെ ചരിത്രത്തെയും താഴെ വിവരിക്കാം ;-

     പണ്ട്  അയോദ്ധ്യാധിപതിയായിരുന്ന  ശ്രീരാമസ്വാ

മി രാജ്യപരിപാലനം ചെയ്തവരുംകാലത്തിൽ ഈ യമുനാ തീരത്തിലുള്ള മഹാവനത്തിൽ മധു എന്ന അതി ദുഷ്ടനാ യ ഒരു രാക്ഷസൻ അധിവസിച്ചിരുന്നു . ആകയാൽ ഈ സ്ഥലത്തിന്നു പണ്ട് മധുവനം എന്ന പേരായിരുന്നു . ആ മധുവിന്റെ പിറ്റെക്കാലം അവന്റെ പുത്രനായ ലവണാ സുരനും ഇവിടെത്തന്നെ അധിവസിച്ചുവന്നു . ആ ലവ ണാസുരനെക്കൊണ്ടു തദ്ദേശവാസികൾക്കു വളരെ ഉപദ്രവം ഉണ്ടായിരുന്നതിനാൽ തന്നിഗ്രഹത്തിന്നുവേണ്ടി ശ്രീരാമ സ്വാമി തന്റെ സഹജനായ ശത്രുഘ്നനെ അയക്കുകയും ശത്രുഘ്നനൻ മധുവനത്തിൽ വന്നു ലവണാസുരനെ നിഗ്രഹി ക്കുകയും ചെയ്തതിന്നുശേഷം ഇവിടെയുള്ള വനത്തെ എ ല്ലാം വെട്ടിനീക്കി ചെറുതായ ഒരു രാജധാനിയെ നിർമ്മിച്ചു കുറേ കാലം അവിടെ അധിവസിച്ചുവന്നു . പിന്നെ ആ ലവണാസുരന്റെ അനുജനായ ഹര്യശ്വനെ വിനീതനാ ക്കുകയും ചെയ്ത് ഈ മധുരാപുരിയിൽ വാഴിച്ചു ശത്രുഘ്നൻ

അയോദ്ധ്യയ്ക്കു തന്നെ മടങ്ങിപ്പോയി . അതിന്നുശേഷം മധു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/121&oldid=161977" എന്ന താളിൽനിന്ന് ശേഖരിച്ചത്