ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മധുരാ ൧൧൧ _____________________________________


 പുരി എന്നു മധുരാപുരിയെന്നും ഇങ്ങിനെ പേർവന്നു

‌ഈ മധുരാപുരിയിലാണല്ലോ സാക്ഷാൽ ശ്രീകൃഷ്ണസ്വാമി യുടെ അവതാരമുണ്ടായിരിക്കുന്നത്. പണ്ട് മാധവൻ എ ന്ന ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുത്രനാ യ ഭീമൻ എന്ന ഒരു മഹാരാജാവ് ഈ മധുരാപുരിയിൽ അധികകാലം രാജാവായി വാണു. ആ രാജാവിന്റെ പാരന്വര്യത്തിലാണ് വസുദേവരുടെ ജനനം.എനി ദേവ കിയുടെ വംശപാരന്വര്യത്തെ പറയാം. ബൃഹസ്പതിയുടെ ഭാര്യയായ താരാദേവി ചന്ദ്രനെ കാമിച്ച് ചന്ദ്രനിൽനി ന്നു ബുധനെ ഉൽപ്പാദിപ്പിച്ചു . ആ ബുധനിൽ നിന്ന് ഇള യിൽ പുരൂരവസ്സു ജനിച്ചു. ആ പുരൂരവസ്സിൽനിന്നു ആ യുസ്സും അദ്ദേഹത്തിൽനിന്നു നഹുഷനും , നഹുഷനിൽ നി ന്നു യയാതിയും, യയാതിയിൽനിന്നു യടുവും , അദ്ദേഹ ത്തിൽ നിന്നു വിദർഭനും , അദ്ദേഹത്തിന്ന് അന്ധകനും , അ ന്ധകനിൽനിന്നു അഭിജിത്തും , അദ്ദേഹത്തിന്നു ഭോജനും ആഹുകനും, അദ്ദേഹത്തിന്നു ദേവകൻ ഉഗ്രസേനൻ എന്ന രണ്ടു പുത്രന്മാരും ജനിച്ചു . ഇവരിൽ ദേവകന്നു ദേവകി എ ന്ന ഒരു പുത്രി ഉണ്ടാകയും, ആ ദേവകിയെ മുൻപറഞ്ഞ വ സുദേവര് വിവാഹം കഴിക്കുകയും ചെയ്തു. ഈ വസുദേവ രിൽ നിന്നു ദേവകിയിൽ ശ്രീകൃഷ്ണസ്വാമിയും ഈ മധുരാപു രിയിൽ അവതരിച്ചു . ഇങ്ങിനെയുളള ഈ മധുരാപുരി ഭാഗവതാദിപുരാണങ്ങളിൽ വർണ്ണിയ്ക്കപ്പെട്ടതാണെങ്കിലും അതിന്നുശേഷമുളള ചരിത്രത്തെ ചുരുക്കത്തിൽ താഴെ വി

വരിയ്ക്കുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/122&oldid=161978" എന്ന താളിൽനിന്ന് ശേഖരിച്ചത്