ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൨ കാശിയാത്രാ ചരിത്രം ____________________________________

   ഈ മധുരാപുരിയിൽ കുലചന്ദ്രൻ എന്ന ഒരു മഹാ

രാജാവ് വാണുവരുംകാലത്തിൽ ക്രിസ്താബ്ദം 1017- മത് സംവത്സരത്തിൽ മഹമ്മത് കജനി പടവെട്ടിവന്നു 50000 ജനങ്ങളെ കൊന്നു കൊള്ളയിട്ട് പ്രജകളെ ഉപദ്രവിക്കു മ്പോൾ അപമാനത്തിൽ നിന്നു ഭയപ്പെട്ട് കുലചന്ദ്രമഹാരാ ജാവ് ഖൾഗം എടുത്തു തന്റെ ഭാര്യയേയും മക്കളേയും കൊത്തിക്കൊല്ലുകയും താനും ദുർമ്മരണത്തെ പ്രാപിക്കുകയും ചെയ്തു. അപ്പോൾ മഹമ്മതു കുജനി ആ രാജാവിന്റെ 185 വലിയ ഗജങ്ങളേയും മററുള്ള സകല സ്വത്തുക്കളേ യും കൈവശപ്പെടുത്തി. എന്നുമാത്രമല്ല, മധുരാപുരിയിൽ ഉണ്ടായിരുന്ന 1000 ക്ഷേത്രങ്ങളെ ഇടിക്കുകയും വിലപിടി ച്ച വിഗ്രഹങ്ങളേയും തിരുവാഭരണങ്ങളേയും എടുത്തും എ ല്ലാംകൂടി മുപ്പതുലക്ഷം ഉറുപ്പികയുടെ സ്വത്തുകളോടും, അയ്യായിരം ഹിന്തുപ്രജകളോടും കൂടി ചേർന്നു തന്റെ ദേ ശത്തേക്കു തന്നെ മടങ്ങിപ്പോകയും ചെയ്തു. അതിന്നുശേഷം അക്ബർ ചക്രവർത്തിയുടെ കാലംവരെയ്ക്കും മധുരാപുരിയി ൽ ചില്ലറ മുഹമ്മതുരാജാക്കളുടെ കീഴിൽ ഇരുന്നു ഹിന്തു ക്കൾക്കു പലവിധമായ കഷ്ടങ്ങൽക്കും നഷ്ടങ്ങൾക്കും ഇട വന്നിരിക്കുന്നു പിന്നെ 1488- മതു സംവത്സരം മുതൽ ക്ക് 1506- സംവത്സരംവരെ സുൽത്താൻ ചികിന്താ ലോഡി മധുരാപുരിയിൽ ഉണ്ടായിരുന്ന അവശിഷ്ടഹിന്തു മതക്ഷേത്രങ്ങളെയും ഇടിക്കുകയും ഹിന്തുക്കൾ ഒക്കെയും

മുസൽമാന്മാരെപ്പോലെ താടിവെച്ചുകൊള്ളേണമെന്നും മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/123&oldid=161979" എന്ന താളിൽനിന്ന് ശേഖരിച്ചത്