ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അക്ബർ ചരിത്രം ൧൧൫ ___________________________________

ആഗ്രാ ,അജ്മീർ,ബങ്കാൾ,ബീഹാർ,ഒറീസ്സാ,സിണ്ഡ്, കാണ്ഡഹാർ,ബറാൻ ഇത്രയും രാജ്യങ്ങളെ അക്ബർ സ്വാധീനപ്പെടുത്തി അവയെ ക്രമേണ പരിഷ്കരിച്ചു .അ ക്ബർ എത്രയും ധീരനും,പരാക്രമശാലിയും,യുദ്ധക്കള ത്തിൽ അതിനിപുണനുമായിരുന്നു.എന്നു മാത്രമല്ല നിര തിശയമായ ഉപശമശീലവും, നീതിനിഷ്ഠയും,ഗാംഭീര്യ വും,ഭാഗ്യവിശേഷവും,സമബുദ്ധിയും അസാമാന്യമായി ഉണ്ടായിരുന്ന ഒരു ധീരനുമായിരുന്നു.ഇദ്ദേത്തിനു ഫൈ സി എന്നും അബുൽഫാസൽ എന്നും ജ്യേഷ്ഠാനുജന്മാരായ രണ്ടു വിദ്വാന്മാർ പ്രേമാസ്പടങ്ങളായി ഉണ്ടായിരുന്നു.ഇവ രുടെ സഹവാസം അക്ബർ ചക്രവർത്തിയുടെ ബുദ്ധിവൈ വത്തിന്നുമൂലകാരണമായി വന്നു.1545 - ക്രിസ്താബ്ദ ത്തിൽ ജനിച്ച ദേഹമായ ഫൈസി തന്റെ 23 - വയ സ്സിൽ അക്ബറെ ചെന്നു കാണ്മാനും അന്നു മുതൽക്കു ത ന്നെ വിശ്വസ്തമിത്രമായി വരുവാനും ഇടയായി തീർന്നു.അ തിനു ശേഷം ഗൌരവമുളള പല രാജ്യകാര്യങ്ങളും അ ദ്ദേഹം ഉൾപ്പെട്ടു വന്നു.1595 അക്ടോബർ മാസം 5-നു ഫൈസി എന്ന മതിമാൻ തന്റെ 50- മത്തെ വയസ്സിൽ മരിച്ചു പോയ സമയം അക്ബർ അതിധീരനാ യിരുന്നിട്ടും വ്യസനത്തെ അടക്കുവാൻ അശക്തനായിട്ട് ഉറക്കെ കരഞ്ഞു പോയി.1551 ജനവരി 14-നു ജനി ച്ച ദേഹനായ അബുൽ ഫാസൽ തന്റെ 17 - വയസ്സിൽ ജ്യേഷ്ഠഭ്രാതാവായ ഫൈസിയുടെ സഹായത്താൽ അക്

ബർ ചക്രവർത്തിയുടെ സാന്നിധാനത്തിൽ പ്രവേശിക്കുകയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/126&oldid=161982" എന്ന താളിൽനിന്ന് ശേഖരിച്ചത്