ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൬ കാശിയാത്രാചരിത്രം _____________________________________________


ക്രമേണ അതിവിശ്വസ്തനായിത്തീരുകയും ഒടുവിൽ അക് ബറടെ പ്രധാനമന്ത്രിപദത്തെ ലഭിക്കുകയും ചെയ്തു.ഈ ചക്രവർത്തി നിജരാജ്യവാസികളായ സകല മതക്കാരെയും പക്ഷഭേദം കൂടാതെ ഭരിക്കേണമെന്ന് അത്യാഗ്രഹമുള്ള ദേ ഹമായിരുന്നതിനാൽ സ്വമതപക്ഷപാതികളായ നിജസ ദസ്യന്മാരുടെ അന്യമതാസഹിഷ്ണുതയെ സഹിച്ചിരുന്നില്ല. എന്നു മാത്രമല്ല ചക്രവർത്തി അവരോട് ഇപ്രകാരം പറ ഞ്ഞിരുന്നു; അതാവിത് 'ഈശ്വരൻ തന്റെ സകല സൃ ഷ്ടികളെയും യാതൊരു ഭേദഗദിയും കൂടാതെ അനുഗ്രഹി ക്കുന്നു എന്നു ഞാൻ അറിഞ്ഞിരിക്കെ എന്റെ അടുക്കെ ഏല്പിക്കപ്പെട്ടിരിക്കുന്നവരിൽ യാതൊരുത്തരിലങ്കിലും എ ന്റെ സമദ്യഷ്ടിയെയും കരുണയെയും ഞാൻ ഭേദിപ്പിക്കുന്ന തായിരുന്നാൽ എന്റെ രാജ്യക്യത്യങ്ങൽ ദൈവസമ്മതങ്ങ ളായി വരുകയില്ല' എന്നും മറ്റും പലപ്പൊഴും പറഞ്ഞുവ ന്നിരുന്നു . അക്ബർ സിക്രിലെ രാജോദ്യാനത്തിൽ നാലു മഹാശാലകളെ നിർമ്മിച്ച് അവകളിൽ ഓരോരൊ പണ്ഡി തന്മാരെ താമസിപ്പിക്കുകയും മതവിഷയങ്ങളിൽ ഗുരുവാ രംതോറും ഓരോരൊ പ്രസംഗങ്ങൾ നടത്തുകയും ചെയ്തി രുന്നു.അതിന്നു ശേഷം ക്രമേണ സർവാസ്തീകമതസിദ്ധാന്ത ങ്ങൾക്ക് അനിരുദ്ധമായ ഒരു നൂതനമതത്തെ സ്ഥാപിക്കു കയും ജീവപര്യന്തം അതിനെ അത്യാദരപുരസ്സരം അനു ഷ്ഠിച്ചുവരികയും ചെയ്തു. പ്രജോപദ്രപകരങ്ങളായ ചില

കരങ്ങൽ മുമ്പിൽ ഗ്രഹിക്കപ്പെട്ടിരുന്നവയെ അക്ബറായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/127&oldid=161983" എന്ന താളിൽനിന്ന് ശേഖരിച്ചത്