ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അക്ബർ ചരിത്രം ൧൧൭ ________________________________

ട്ടു നിർത്തൽ ചെയ്തു. സ്വരാജ്യത്തിൽ വാണിഭത്തിന്റെ അഭിവ്യദ്ധിക്കുവേണ്ടി അദ്ദേഹം കച്ചവടക്കാരെ പ്രോത്സാ ഹനം ചെയ്തു. ശാസ്ത്രാദിപാഠങ്ങക്കു വളരെ പ്രചാര ത്തെ ഉണ്ടാക്കി. അവ്യവസ്ഥമായ രാജ്യഭാരക്രമത്തോടും ഉച്ശ്യംഖലന്മാരായ അധികാരികളോടും ദുർബ്ബലങ്ങളായ രാജ്യാംഗങ്ങളോടും കൂടിയിരുന്ന രാജ്യത്തെ യഥാക്രമമായി ഭരിച്ച അധികാരികളുടെ സ്വാതന്ത്ര്യത്തെ നിയന്ത്രണം ചെയ്ത് അനേക ദേശങ്ങളെ ചേർത്ത് രാജ്യാഗങ്ങളെ പ്ര ബലീകരിച്ച് എത്രയും ശ്ശാഘനീയങ്ങളായ ബഹുവിധപ രിഷ്കാരങ്ങളെ ഏർപ്പെടുത്തി ന്യായമായും നിഷ്പക്ഷപാതമാ യും 50 വർഷം പ്രജാപാലനം ചെയ്കയാൽ മഹാത്മാവായ അക്ബർ ചക്രവർത്തിക്കു ലഭിച്ചിട്ടുള്ള യശസ്സു മറെറാരു രാ ജാവിന്നും ലഭിക്കുന്നതിന്നു സംഗതിയായിട്ടില്ല. ഈ അക് ബർ ചക്രവർത്തിക്കു സലിം എന്നും മുറാദ എന്നു ഡാനൻ എന്നും ഇങ്ങിനെ മൂന്നു പുത്രന്മാർ ഉണ്ടായിരുന്നു. ഇവ രിൽ ഒന്നാമൻ ഉദ്യത്തനും ക്യതഘ്നനും ഗുരുവിരോധിയും ആയിരുന്നതിനാലും മറ്റവർ രണ്ടുപേരും അത്യന്തം മദ്യ പാനികളായിരുന്നീലും അക്ബർക്കു വളരെ വ്യസനി ‌പ്പാനിടയായിവന്നു. രണ്ടും,മൂന്നും പുത്രന്മാർ മദ്യപാനം നിമിത്തമായിട്ടു യൌവ്വനത്തിൽ തന്നെ മരിച്ചുപോയി .ഒ ന്നാമനായ സലിമിന്റെ പ്രരണയാൽ അർഛായിലെ രാ

ജാവായ ബിർസിങ്കിനാൽ 1602 ആഗസ്ററ് 12- നു അ

ക്ബറുടെ മന്ത്രിയായ അബ്ദുൽഫാസ് കാർയ്ക്കുവിചാരത്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/128&oldid=161984" എന്ന താളിൽനിന്ന് ശേഖരിച്ചത്