ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൮ കാശിയാത്രാ ചരിത്രം _____________________________________

ന്നായി പുറമെ സഞ്ചരിക്കുന്ന സമയം വധിക്കപ്പെട്ടതിനാ ൽ അക്ബർ വളരെ വ്യസനിച്ചു . തന്റെ ഇഷ്ടനും വി ശ്വസ്തനുമായ മന്ത്രിയുടെ മരണശേഷം അധികകാലം ജീ വിച്ചിരുന്നില്ല. 1605 നവേമ്പർ 10- നു അക്ബർ 63- വയസ്സിൽ ചരമഗതിയെ പ്രാപിച്ചു. ഈ മഹാ നുഭാവത്തിന്റെ ശരീരം അഗ്രാവിന്നു സമീപം സികന്ദ്രാ എ ന്ന സ്ഥലത്തു മനോഹരമായ ഒരു പള്ളിയിൽ സ്ഥപിക്ക

പ്പെട്ടിരിക്കുന്നു. ഇംഗ്ലീഷുകാർ ഇന്നും ആചാരോപചാരപൂ

ർവ്വമായി ഈ പള്ളിയെ ബഹുമാനിച്ചുവരുന്നു. ഇപ്രകാര മാണ് മഹാമഹിമശാലിയായ അക്ബറുടെ ചരിത്ര സംഗ്ര ഹം ഇരിക്കുന്നത്. ഇത്രത്തോളം വിവരിച്ച് എനി പ്രകൃ തത്തെ തന്നെ അനുസരിച്ചുകൊള്ളുന്നു.

   ഈ മഹാനായ അക്ബറുടെ രാജ്യഭരണകാലത്തു

സകല പ്രജകളും നിരുപദ്രവമായി വാണിരുന്നു. ഇദ്ദേഹം 1560 - വർഷത്തിൽ രാജ്യഭാരം വഹിച്ചുതുടങ്ങുകയും ‌1605 നവേമ്പർ 10 നു - വരെ ഭരിച്ചുവരികയും ചെയ്തു.

   അതിന്നുശേഷം ചക്രവർത്തിയായിവന്നതു അക്ബറു

ടെ പുത്രനായ സേലിം എന്നു പേരുള്ള ജിഹാംഗിർ എന്ന മഹാനാണ്. അദ്ദേഹവും മതവിഷയത്തിൽ കഴിയുന്നേ ടത്തോളം സമമതിയായിത്തന്നെ ഇരുന്നിരുന്നു.

  ഈ ജിഫാംഗീരിന്റെ പിറ്റെക്കാലം രാജ്യഭാരം വ

ഹിച്ചതു ജിഫാംഗീരിന്റെ തൃതീയ പുത്രനായ ഷാജിഫാ

നാണ്. ഈ ഷാജിഹാന്റെ രാജ്യഭാരകാലത്തിൽ 1636 -










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/129&oldid=161985" എന്ന താളിൽനിന്ന് ശേഖരിച്ചത്