ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹരിദ്വാരം ൬൯

_______________________________________

ദ്ധമായ ബ്രഹ്മകുണ്ഡഘട്ടത്തേക്കാൾ ഈ കുശാവർത്തഘട്ട ത്തിന്നു ശ്രാദ്ധകർമ്മങ്ങളെ ഉദ്ദേശിച്ചു ഒരു പ്രാശസ്ത്യം സി ദ്ധിപ്പാനുള്ള കാരണമെന്തായിരിയ്ക്കുമെന്നുള്ളതിനെക്കൂടി വിവരിയ്ക്കുന്നതു യാത്രക്കാർക്കു ഉപയോഗമായിത്തീരുമെന്നു കരുതി അതിനെ താഴെ വിവരിക്കുന്നു:_

       59.പണ്ടു ഈ കുശാവർത്തമെന്ന സ്ഥലം ഗംഗാതീ

രത്തിൽ ഒരു തപോവനമായിരുന്നു. ഈ തപോവനത്തിൽ ദത്താത്രേയമഹർഷി തപസ്സു ചെയ്തുകൊണ്ടിരിക്കുന്ന മദ്ധ്യ ത്തിൽ ഭഗീരഥപ്രാർത്ഥനയാൽ ഭൂലോകത്തിലേയ്ക്കു അവത രിച്ചു സാടോചമായി പ്രവഹിച്ചുവരുന്ന ഗംഗാദേവി ഈ മഹാമുനിയുടെ തപോവനത്തിൽകൂടി പ്രവഹിച്ചു മഹർഷി യുടെ ചർമ്മാംബരം, ദർഭാസനം, കമണ്ഡലു, കുശ മുതലായ തുകളെക്കൂടി പ്രവാഹബലംകൊണ്ടു കൊണ്ടുപോകുന്ന സമ യം ദത്താത്രേയൻ കോപിച്ചു ഗംഗയ്ക്കു ഭൂലോകത്തിൽ പ്രാ ശസ്ത്യവും പാവനത്വവും കേവലം ഇല്ലാതാക്കിത്തീർക്കു വാൻ ശപിപ്പാനാരംഭിച്ചു. . ആ സമയം വിരിഞ്ചാദികളാ യ സകല ദേവകളും അറിഞ്ഞു സംഭ്രാന്തന്മാരായി ഭവിച്ചു.

ഉടനെ ദേവകൾ ദത്താത്രേയമഹർഷിയെ പ്രസാദിപ്പിച്ചു

തന്നിവൃത്തിയെ വരുത്തുവാൻവേണ്ടി തപോവനത്തിൽ ചെന്ന് 'അല്ലയോ ദത്താത്രേയമഹർഷേ! അങ്ങുന്നു പ്രസാ ദിക്കണം . ഭൂലോകത്ത് പലതരം വർദ്ധിച്ചുവന്നിരിയ്ക്കുന്ന മഹാപാപികളുടെ പാപനിവൃത്തി വരുത്തി പരിശുദ്ധി യെ ചെയ്യുവാൻവേണ്ടി അവതരിച്ചിരിയ്ക്കുന്ന ഭാഗീരഥീദേ

വിയെ ഭവാൻ ശപിയ്ക്കരുത് . ശപിക്കുന്ന പക്ഷം അതു വലി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/80&oldid=161986" എന്ന താളിൽനിന്ന് ശേഖരിച്ചത്