ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭റ കാശിയാത്രാചരിത്രം __________________________________________


യ ഒരു കഷ്ടമായിത്തീരുന്നതാണ് ' . എന്നും മറ്റും അപേ ക്ഷിച്ച സമയം ദത്താത്രേയമഹാമുനി കുറെ ശാന്തകോപ നായി ഭവിച്ചു . 'അല്ലയോ ദേവന്മാരേ! ഞാൻ ശപി ക്കാതെ ഇരിയ്ക്കേണമെങ്കിൽ മുപ്പത്തുമുക്കോടി ദേവകളും എ ന്റെ തപോവനമായ കുശാവർത്തഘട്ടത്തിൽ എന്നെന്നും സന്നിഹിതന്മാരായിരിയ്ക്കണം . ഇവിടെ ശ്രാദ്ധാദി സൽക ർമങ്ങളെ ചെയ്യുന്നവർക്കു ഉടനെ സൽഫലസിദ്ധി ഉണ്ടാ യി വരണം' എന്നും മറ്റും മഹർഷി അരുളിച്ചെയ്തു . ബ്രഹ്മാ വും മറ്റുള്ള സകല ദേവകളും സന്തോഷപുരസ്സരം ആ അ ഭിപ്രായത്തെ സമ്മതിച്ചു . അതിനാൽ ഈ കുശാവർത്തഘട്ട ത്തിന്നു ഇന്നും ഉൽകർഷാ നിലനിന്നുവരുവാൻ ഇടയായി ത്തീർന്നതാണ്. ബ്രഹ്മകണ്ഡഘട്ടത്തിന്നു പ്രാശസ്ത്യം സി ദ്ധിപ്പാനുള്ള കാരണം പ്രഹ്മാവ് യാഗം ചെയ്തിട്ടുള്ള സ്ഥല മാകയാലാകുന്നു , ഈ കഥ സ്ഥലപുരാണത്തിൽ ൧൨- മ ദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്നു. ഇപ്രകാരമുള്ള കുശാവ ർത്തഘട്ടത്തിൽ യഥാവിധി ശ്രാദ്ധം ചെയ്തതിനുശേഷം ര ണ്ടു മണിയോടുകൂടി അവിടെ നിന്നു വാസഗൃഹത്തിലേക്കു മ ടങ്ങിവന്നു. പിന്നെ ഭക്ഷണം കഴിഞ്ഞ ഉടനെ ഹരിദ്വാ രത്തിലെ അഗ്രഹാരങ്ങളും, ഭജാറുകളും, പുണ്യക്ഷേത്രങ്ങ ളും മറ്റും കാണ്മാനായി പുറപ്പെട്ടു. ഒന്നാമതു വാസഗൃഹ ത്തിൽനിന്നു അരമയിത്സ് സമീപമുള്ള ഭീമകുണ്ഡത്തിൽ ചെന്നു ദർശനംകവഴിച്ചു . ഈ പറഞ്ഞ പ്രദേശം ഒരു പർവ്വത ശിഖരമാണ്. ഇവിടെ തപോനിരതന്മാരായ ചില സന്യാ

സികൾ അധിവസിച്ചുവരുന്നുണ്ട് . വിജനപ്രദേശവുമാണ്,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/81&oldid=161987" എന്ന താളിൽനിന്ന് ശേഖരിച്ചത്