ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹരിദ്വാരം ൭൧

____________________________________

ഈ ഭീമകണ്ഡത്തിൽനിന്നു മടങ്ങിപ്പോന്ന് ഭജാറുകളൊക്കെ യും കണ്ടു. ഭജാറ് ചെറുതായിരുന്നാലും വളരെ ഭംഗിയുള്ള താണ്. ഭജാറിലെ മിക്കതും വീഥികളിൽ കരിങ്കല്ല് പാവീട്ടു ണ്ട്. പലതരം ഭക്ഷ്യ പദാർത്ഥങ്ങളും വണ്ടിയിൽ കയറ്റി വീഥിയിൽകൂടി എപ്പോഴും കൊണ്ടുനടന്നു വിറ്റുവരുന്നതാ യികണ്ടിരുന്നു. ഇവിടെ കസ്തൂരിക്കു വില കുറെ സഹാ യമുണ്ട്. ഉറുപ്പികാത്തൂക്കത്തിന്ന് ഇരുപത്തുനാലു ഉറുപ്പി ക കൊടുത്താൽ മേത്തരം കസ്തൂരി കിട്ടും. ഈ വിലക്കു ഒരു റുപ്പികാത്തൂക്കം കസ്തൂരിയും, ശീതകാലത്തിന്ന് ഉപയോഗ ള്ള പലതരം ശീലത്തരങ്ങളും വാങ്ങി അവിടെനിന്നു വാ സഗൃഹത്തിലേക്കുതന്നെ മടങ്ങിപ്പോന്നു. ഈ പ്രദേശത്തിൽ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ കുറയും. ഭജാറ് വളരെ വിസ്താ രമുള്ളതല്ല, എങ്കിലും ഉള്ളതിനു വളരെ വെടിപ്പും ഭംഗി യുമുണ്ട്. വേണ്ടുന്ന സാമാനങ്ങൾ എല്ലാം കിട്ടും, കരിങ്കൽ കൊണ്ടുനിർമ്മിതങ്ങളായ ഗൃഹങ്ങളാലും, ദുർല്ലഭം രണ്ടും മൂ ന്നും നിലകളുള്ള പ്രസാദങ്ങളാലും അലംകൃതമായ ഈ പട്ടണം ഗംഗാ തീരത്തിൽ തന്നെ പ്രകാശിക്കുന്നതാണ്. ബ്രാഹ്മണഗൃഹങ്ങൾ മിക്കതും ഇവിടെനിന്നു രണ്ടു മയി ത്സ് ദൂരമുള്ള 'കനഖല' എന്ന പുണ്യ പ്രദേശത്തിലാണ്. ബ്രാഹ്മണർ പ്രതിദിനവും അവിടെനിന്ന് ഈ ഹരിദ്വാര ത്തിൽ വന്നു യാത്രക്കാർക്കു പൌരോഹിത്യകർമ്മത്തെ വേ ണ്ടതുപോലെ നിവൃത്തിച്ചും അവരവരുടെ അവസ്ഥാനുസ രണം വാസ സ്ഥലം മുതലായതു സഹായിച്ചുകൊടുത്തും

വൈകുന്നേരം കനഖലയ്ക്കുതന്നെ പോകുകയും ചെയ്തുവരുന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/82&oldid=161988" എന്ന താളിൽനിന്ന് ശേഖരിച്ചത്