ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൨ കാശിയാത്രാചരിത്രം ________________________________________

തു സാധാരണ നടപ്പാകുന്നു. എന്നാൽയാത്രക്കാർക്കുവേണ്ടി യും മറ്റും ചിലപ്പോൾ ഹരിദ്വാരത്തിലും താമസിക്കുമാറി ല്ലെന്നു പറവാനും പാടില്ല. ഇവിടെ വാടക കൊടുത്താൽ വലിയ വിശാല ഗൃഹങ്ങൾ പാർപ്പാൻ കിട്ടുന്നതാണ്. പു രോഹിത ബ്രാഹ്മണർ മിക്കതും താമസിക്കുന്നതും യാത്രക്കാ രെ താമസിപ്പിക്കുന്നതും വാടകക്കു വാങ്ങീട്ടുള്ള ഗൃഹങ്ങ ളിൽ തന്നെ ആയിരിക്കും. ഈ പ്രദേശത്തിൽ സ്ഥിരവാ സികളായ ബ്രാഹ്മണര് ദുർലഭമായിട്ടേ ഉണ്ടാവുകയൊള്ളൂ. ക്ഷത്രിയന്മാർ, വൈശ്യന്മാർ, ശുദ്രന്മാർ, സന്യാസികൾ, ഗോവാസികൾ, വൈരാഗികൾ മുതലായി അനേകംതര ക്കാർ ഇവിടെ സ്ഥിരമായി വസിച്ചുവരുന്നുണ്ട്. ഇവിടു ത്തെ ഗംഗാമാഹാത്മ്യത്തെ വർണിച്ച് അവസാനിപ്പിക്കു വാൻ ആരാലും അസാദ്ധ്യമാണ് . ഇവിടെ ഗംഗയുടെ ശൈത്യം അതി ദുസ്സഹമാണ്. ഈ ശൈത്യത്തിന്ന് ഒരു മാതിരിഉദാഹരണത്തെ നാം വിവരിക്കാം : _നമ്മുടെ മ ദിരാശി പട്ടണത്തിൽ സുലഭമായി കിട്ടുന്ന അയിസ് എന്ന പദാർത്ഥത്തിന്നു എത്രത്തോളം ശൈത്യശക്തി കാണപ്പെടു ന്നുവോ ആയതു ഹരിദ്വാരത്തിലെ ഗംഗാജലത്തിന്നു സ ഹജമായിരിക്കും . ധനു, മകരം ഈ കാലങ്ങളിൽ ശൈത്യാ ധിക്യത്താൽ ഇതുകൾക്കു പരസ്പരം വർണ്ണിയ്ക്കപ്പെട്ട സാമ്യം വിട്ടുപോകുമെന്നുകൂടി പറയേണ്ടിവന്നിരിക്കുന്നു . ഇത്രയും ശീതളമായിട്ടുള്ളതാണെങ്കിലും ഈ ഹരിദ്വാരഗംഗയിൽ പ്രഭാതകാലം മുതൽ സന്ധ്യാകാലംവരെക്കും തിക്കിത്തിരക്കാ

തെ മുങ്ങിക്കയറിപ്പോരേണമെങ്കിൽ വളരെ പ്രയാസം ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/83&oldid=161989" എന്ന താളിൽനിന്ന് ശേഖരിച്ചത്