ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹരിദ്വാരം ൭൩

_____________________________________

ന്നെ. എനി ഈ ഗംഗാജലത്തിന്റെ വർണ്ണസാമ്യം നോക്കു ന്നതായാൽ പരിശുദ്ധമായ ക്ഷീരത്തെ ഒരുവിധം ഉദാഹ രിയ്ക്കാം. എങ്കിലും ഗംഗാ ജലത്തിന് അധികമായ സ്വ ച്ഛതയുള്ളതുകൊണ്ടു ക്ഷീരത്തെക്കാൾ ഉൽകൃഷ്ടമായിത്ത ന്നെ വർണ്ണിക്കേണ്ടി വരുമെന്നു തോന്നുന്നു. എന്തിനു വള രെ പറയുന്നു. പ്രൌഡന്മാരായ കാമുകന്മാർ അതിസുന്ദ രിയായ ഒരു തരുണിയെ കാണുന്ന സമയം ഏതുപ്രകാരം തദനുരക്തഹൃദയന്മാരായി ഭവിക്കുമോ അതുപ്രകാരം ഈ ഗംഗാപ്രവാഹഭംഗിയെ കാണുന്നവർ ഭ്രമിച്ചുപോകുമെന്ന സംഗതി നിസ്സംശയമായി ഇവിടെ പറഞ്ഞുക്കൊളളുന്നു. ഈ നദീരൂപിണിയായി പ്രവഹിക്കുന്ന ഗംഗയ്ക്ക് ഇത്രയും സൌ ന്ദര്യമുളള പക്ഷം മൂർത്തിമതിയായ സാക്ഷാൽ ഗംഗാദേവി യ്ക്ക് എത്ര സൌഭാഗ്യമുണ്ടായിരിക്കണം. പണ്ടു ശന്തൻമ ഹാരാജാവു ഗംഗാദേവിയെ കണ്ടു ഭ്രമിച്ചതിനു കാരണം മറ്റൊന്നുമല്ലെന്നു തീർച്ചയാണ്. ഈ ഗംഗയുടെ ഉഭയ തീരങ്ങളും വിശാലശാഖികളെക്കൊണ്ടു നിറയപ്പെട്ട അതി മനോഹരങ്ങളായിരിക്കുന്നു. ഒരു വക ശാഖാമൃഗക്കൂട്ടങ്ങൾ തീരവൃക്ഷങ്ങളിലേറി സഞ്ചരിക്കുന്നസമയം നിർമ്മലമായ ജലത്തിൽ പ്രതിഫലിക്കയാൽ ഈ പ്രദേശത്തിലുളള വാന രന്മാർകൂടി ഭക്തിയോടെ ഗംഗാജലത്തിൽ സ്നാനം ചെയ്തു വിഹരിക്കുന്നുവൊ എന്നു ജനങ്ങൾക്കു തോന്നിപ്പോകും. ഇ പ്രകാരമുളള ഈ ഗംഗയുടെ അക്കരെ അത്യുന്നതങ്ങ ളായ പർവ്വതങ്ങളും കാണാവുന്നതാണ്. പണ്ടു ഭദ്രകാളി

സുംഭാസുരനെ നിഗ്രഹിച്ചതു മേല്പറഞ്ഞ പർവ്വതത്തിൽവെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/84&oldid=161990" എന്ന താളിൽനിന്ന് ശേഖരിച്ചത്