ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൪ കാശിയാത്രാചരിത്രം

___________________________________________
         ച്ചാകൂന്നു  എന്നു തദേശവാസികൾ  പറഞ്ഞൂവരുന്നു . ഹരി
        ദ്വാരത്തിൽനിന്നു നോക്കിയാൽ മേല്പറഞ്ഞ പർവ്വതത്തിൽ
        ഒരു ദേവീക്ഷേത്രവൂം കാണാം. ഈ പർവ്വതത്തിൽനിന്നു വ
        ടക്കോട്ടൂ ഏകദേശം  48 മയിത്സ് ദൂരം വരേക്കൂം  ശ്രീഹനു
        മാന്റെ വാസസഥാനമെന്നു പ്രസിദ്ധമായ കദളീവനമാകൂ
        ന്നു എന്നാണ് പറഞ്ഞുവരുന്നത്. ഇവിടെ  നിന്നു ബദ
         യ്യാശ്രമത്തിലേയക്കും ഗംഗോത്രിക്കും ശരാശരി 200 മയിത്സ്      
         ദൂരമുള്ളതായി പറയുന്നു .ഇവിടെ നിന്നു മേൽപറഞ്ഞ പു
        ണൃസ്ഥലങ്ങളിലേക്കു 15 ദിവസംകൊണ്ടു പോയിച്ചേരാം.
        പക്ഷേകാൽനടയായി പോകേണ്ടിവരും .എന്നാൽ ഝം
        പാ എന്ന ഒരു  മാതിരി വാഹനങ്ങളിൽ കയറിപ്പോകുന്നതാ
        യാൽ പോയി മടങ്ങിവരുവാൻ  120 ഉറുപ്പിക ചിലവൂ
         ചെയ്താൽ സാധിക്കുന്നതാണ്. ഇവിടെ സമീപത്തിൽമു
        ൻസീഫ് കോടതിയൊ , മജിസ്ട്രേട്ടുകച്ചേരിയോ ഇല്ല. ഉ
        ള്ളതൂ ദൂരത്തിലാണ്. പ്രധാനപ്പെട്ട ഒരു  പോല്ലീസ്സ്  സ്റേറ
        ഷൻ മാത്രമാണ് ഇവിടെ ഉള്ളത്.
                60.   ഈ ഹരിദ്വാരത്തിൽനിന്നു രണ്ടു മയിൽസ് തെ
         ക്കുഭാഗം കനഖലം എന്ന പ്രഖ്യാതമായ ഒരു പുണൃസ്ഥല
         മുണ്ട്.ഈ പുണ്യസ്ഥലത്തെ  ദശിപ്പാനായി തൂലാം 10-
         നു രാവിലെ പുറപ്പെട്ടു.   എക്കാവണ്ടിയിൽ   കയറി  പോ
         യി   ഒമ്പതു മണിക്കു മുമ്പായി കനഖലത്തിൽ എത്തി. എ
         എന്നാൽ ഈ  സന്ദർഭത്തിൽ എക്കാവണ്ടിയുടെ സ്വഭാവത്തെ
        ക്കൂടി അൽപ്പം വിവരിക്കാം : _ എക്കാവണ്ടി എന്നു പറയുന്ന

ത് ഒരാൾക്കു മാത്രം സുഖമായി ഇരിപ്പാൻതക്ക വിസ്താരമു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/85&oldid=161991" എന്ന താളിൽനിന്ന് ശേഖരിച്ചത്