ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹരിദ്വാരാ ൭൫

_______________________________________


ള്ള ഒരു വണ്ടിയാകുന്നു.  ഇതു സുമാറ് ഒന്നരക്കോൽ ച

തൂരശ്രത്തിൽ ഉള്ളതായിരിക്കും. നാലു വക്കിനും ചെറുതാ

യ  ഓരോ തുണുകളും,അതിന്നു മീതെ തടിച്ച മേഴുശ്ശീല

കൊണ്ട് ഒരു ആവരണവും മാത്രമാണ് ഉണ്ടായിരിക്കുക.. ഭാരം വളരെ കൂറഞ്ഞിരിക്കും. മുൻഭാഗത്തു കോച്ച്മാന് ഇരിപ്പാൻ ചുരുക്കത്തിൽ ഒരു സ്ഥലവും ഉണ്ടായിരിക്കും. പണക്കാരായാൽ പ്രായേണ ഒരാൾ മാത്രമേ ഇതിൽ കയ റുമാറുള്ളു. ആളവസ്ഥപോലെ രണ്ടും മൂന്നും ആളുകൾ തി ക്കിത്തിരക്കി തൂണു പിടിച്ചുംകൊണ്ട് ഇരുന്ന് ഓടിക്കുന്നതും കണ്ടിട്ടുണ്ട്. എക്കാവണ്ടിയുടെ സ്വഭാവം ഇതാണ്. ഇ തു ദക്ഷിണദേശങ്ങളിൽ കാണുന്നതല്ല.എനി പ്രകൃതത്തെ തന്നെ ആരംഭിക്കാം . കനഖലയിലും ഗംഗയുടെ സ്വഭാ വം ഹരിദ്വാരത്തിലെപ്പോലെതന്നെഇരിക്കും . വിശാല മായ ഘട്ടങ്ങളും,കരിങ്കൽപടവുകളും ഉണ്ട്. ഇവിടെ ഗംഗാതീരത്തിലാണ് ദക്ഷയാഗകണ്ഡവും മററു പുണ്യ സ്ഥലങ്ങളും ഉളളത്. ഉടനെ ഗംഗയിൽ സങ്കല്പപൂർവ്വക മായി സ്നാനംചെയ്ത് ഉപാദ്ധ്യായന്റെ ഗൃഹത്തിൽ ചെ ന്നു കാപ്പിയും പലഹാരവും കഴിച്ചു. ഈ കനഖലം എ ന്ന പ്രദേശത്തിൽ വെച്ചാണ് ഭഗവതാദിപുരാണവർണ്ണിത മായ ദക്ഷയാഗം നടത്തീട്ടുളളത്. ആ ദക്ഷന്റെ യജ്ഞ ശാല നശിച്ചുപോയിട്ടുണ്ടെങ്കിലും ആ സ്ഥലത്തു ചില കെട്ടിടങ്ങൾ ചില പുണ്യവാന്മാരാൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ത് ഇന്നും കാണാവുന്നതാണ്. ഈ ശാലയിൽ ചെന്നു

ദക്ഷേശ്വരദർശനവും കഴിച്ചു ദക്ഷയാഗകുണ്ഡത്തിൽനിന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/86&oldid=161992" എന്ന താളിൽനിന്ന് ശേഖരിച്ചത്