ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൬ കാശിയാത്രാചരിത്രം ____________________________________


ഭസ്മവും എടുത്തു ധരിച്ച് അവിടെ സമീപമുളള സതീദേ വിയുടെ ദേഹത്യാഗസ്ഥലത്തേയും ദർശിച്ച് അവിടെനിന്നു ഹരിദ്വരത്തിലേക്കുതന്നെ മടങ്ങിപ്പോന്നു. ദക്ഷയാഗം ഈ കനഖലയിൽ വെച്ചാണ് നടന്നിട്ടുളളത് എന്നുളള സംഗതി ഹരിദ്വാരമാഹാത്മ്യത്തിൽ മൂന്നാം അദ്ധ്യായം മു തൽ വായിച്ചുനോക്കിയാൽ വിശദമാകുന്നതാണ്. ഇവി ടെ വളരെ ബ്രാഹ്മണഗൃഹങ്ങളും അത്യവശ്യം ചില ഭജാ റുകളും ഉളളതാണ്. വിശേഷപ്പെട്ട രജായികൾ ഇവിടെ സുലഭമായി ചുരുങ്ങിയ വിലക്കു കിട്ടുന്നതാകുന്നു. പിന്നെ 10-നു അഞ്ചു മണിവരെക്കും ഹരിദ്വാരത്തിൽ തന്നെ സുഖമായി താമസിച്ചു. ഇവിടെ കണ്ടിട്ടുളള ഒരു സംഗതി യെക്കൂടെ താഴെ വിവരിക്കാം . ഒരു തരം വൈരാഗികൾ സർവ്വാംഗം ഭസ്മലേപനം ചെയ്ത മാന്തോൽ മുതലായ ചർമ്മ ങ്ങളെ ധരിച്ചു ഭഗവന്നാമോച്ചാരണം ചെയ്തു ഭിക്ഷക്കു ന ടക്കും . എന്നാൽ ഇവർ ഒരോ ഗൃഹങ്ങളിൽ ചെന്നു മൂ ന്നു പ്രാവശൃം ഭഗവന്നാമോച്ചാരണത്തെ ചെയ്തു മടങ്ങി പ്പോകുന്നതിലകത്ത് അരിയൊ പണമോ മററു ഏതെങ്കി ലും യഥാശക്തി കൊടുത്തിട്ടില്ലെങ്കിൽ ലേശവും വൈമുഖൃം കൂടാതെ മടങ്ങിപ്പോകും . പിന്നെ ലക്ഷം ഉറുപ്പിക കൊ ടുക്കാമെന്നു പറഞ്ഞാലും അവർ മുമ്പോട്ട് വെച്ച അടി പി മ്പോട്ടു തിരിക്കയില്ല. ഇത് ഒരു വ്രതനിഷ്ടയാണെന്ന് ആ പ്രദേശക്കാർ പറയുന്നു. ഇപ്രകാരമുളള ഹരിദ്വരത്തി ൽനിന്നു യാത്ര പുറപ്പെട്ട് ഉപദ്ധ്യായനു യഥോ ചിത്രം

ദക്ഷിണ കൊടുത്തു സുഫലവും വാങ്ങി പരിചിതന്മാരോടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/87&oldid=161993" എന്ന താളിൽനിന്ന് ശേഖരിച്ചത്