ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കുരുക്ഷേത്രം ൭൭ ________________________________________

യാത്ര പറഞ്ഞ് ആറരമണിയോടുകൂടി സ്റ്റേഷനിൽ വന്നു. ഹരിദ്വാരത്തിനിന്നു പുരാതന നടപടി പ്രകാരം പിച്ചള ച്ചെപ്പുകുടങ്ങളിൽ എടുത്തിട്ടുളള ഗംഗാജലത്തെ റെയിൽമാ ർഗ്ഗമായി കോഴിക്കോട്ടെക്കു അയച്ചതിന്നുശേഷം പ്രഖ്യാത മായ കുരുക്ഷേത്രം ദർശിപ്പാനുളള അത്യാഗ്രഹത്തോടുകൂടി

അങ്ങോട്ടു ടിക്കററു വാങ്ങി ഏഴു മണിയോടെകൂടി തീവണ്ടി

കയറി പോന്നു.

          _____________
                  
                            കൂരുക്ഷേത്രം
             ________   
     61 .  പിന്നെ 11-    നു  10 മണിക്ക് സ്ഥാനേശ്വര

മെന്ന സ്റ്റേഷനിൽ ഇറങ്ങി. കൂരുക്ഷേത്രത്തിൽ നിന്നു ഉ പാദ്ധ്യയബ്രാഹ്മണർ സ്റ്റേഷനിൽ വന്നു യാത്രക്കാരെ അ ന്വേഷിച്ചു നിൽക്കുന്ന സമ്പ്രദായം സാധാരണമായിട്ടുളളതാ കയാൽ സ്റ്റേഷനിൽനിന്നുതന്നെ ഉപാദ്ധ്യായനെ കാണു വാനിടവന്നു. അദ്ദേഹത്തോടു കൂടി സ്റ്റേഷനിൽ നിന്ന് ഒരു മയിൽസ് ദൂരമുളള കുരുക്ഷേത്രത്തിലേക്കു കാളവണ്ടി ക യറിപ്പോയി .ബ്രാഹ്മണഗൃഹത്തിൽ ചെന്നു സമാനങ്ങ ളെല്ലാമിറക്കിവെച്ചു വിശ്രമിച്ചു .ഈ സ്റ്റേഷനിൽ വണ്ടി ധാരാളമായി കിട്ടുന്നതല്ല. മനുഷ്യസഞ്ചാരവും കുറയും. കൂരുക്ഷേത്രത്തിലുളള ഉപദ്ധ്യായഗൃഹത്തിൽനിന്നു അര മ യിത്സ് സമീപമുളള സരസ്വതീനദിയിൽ സ്നാനത്തിന്നാ

യി ചെന്നു യഥാവിധി സ്നാനവും തത്തീരത്തിലുളള സ്ഥാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/88&oldid=161994" എന്ന താളിൽനിന്ന് ശേഖരിച്ചത്