ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൮ കാശിയാത്രാചരിത്രം ____________________________________


നേശ്വരക്ഷേത്രത്തിൽ ദർശനവും ജപവും മററും ചെയ്തു ര ണ്ടു മണിയോടുകൂടി ബ്രാഹ്മണഗൃഹത്തിൽ തന്നെ വന്നു ഭ ക്ഷണവും കഴിച്ചു. ഉടനെ തന്നെ കുരുക്ഷേത്രത്തിൽ പ്ര ഖ്യാതമായ ഭാരതയുദ്ധഭൂപ്രദേശവും, സമന്തപഞ്ചകമെന്ന മഹാതീർത്ഥവും, സംഹിതതീർത്ഥവും മററു ചില പുണ്യസ്ഥ ലങ്ങളും ചെന്നു കണ്ടു. അവിടവിടെ ദർശനവും, സ്നാനം മ തലായതു യഥാശക്തി കഴിച്ച രാത്രി ഏഴു മണിയോടുകൂടി കുരുക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട സ്റേറഷനിൽ തന്നെ വ ന്നു.പുരോഹിതനായ ബ്രാഹ്മണനെ യഥോചിതം സംഭാ വന ചെയ്ത് അയച്ചതിനു ശേഷം അന്നു രാത്രി രണ്ടു മ ണിവരെക്കും ആ സ്റേറഷനിൻ തന്നെ താമസിച്ചു .ഈ കുരുക്ഷേത്രമെന്ന പുണ്യസ്ഥലത്തിന്റെ മാഹാത്മ്യം മഹാ ഭാരതം ആരണ്യ പർവ്വത്തിൽ മാർക്കണ്ഡേയയുധിഷ്ഠിരസം വാദത്തിലും മററു ചില ഘട്ടങ്ങളിലും പ്രപഞ്ചിതമായിട്ടു ളളതാകുന്നു. ഈ കുരുക്ഷേത്രം മുമ്പ് വലിയ ഒരു പട്ടണം പോലെ ഉൽകൃഷ്ടനിലയിൽ ഇരുന്നിരുന്നു, 40-45 സം വത്സരത്തിനു മുമ്പ് ഒരു കാലത്തിൽ ഇവിടെ അതികഠി നമായി ഉണ്ടായ വിഷൂചികാരോഗാതിക്രമത്താൽ ഏക ദേശം അമ്പതിനായിരത്തോളം ജനങ്ങൾ നശിച്ചുപോയ തിന്നു ശേഷം ഈ കുരുക്ഷേത്രം വളരെ ക്ഷീണിച്ചുപോകു വാനിടയായി വന്നതാകുന്നു. ഇവിടെ കരിങ്കല്ലുകൊണ്ടു കെട്ടപ്പെട്ടിരുന്ന അനേകം ഗൃഹങ്ങൾ ഇടിഞ്ഞുവീണതായി കണ്ടിരിക്കുന്നു. എല്ലാം കൊണ്ടും ഈ കുരുക്ഷേത്രം ഇപ്പോ

ൾ ഐഹികൈകപരന്മാർക്ക് അത്ര സുഖപ്രദമായിരിക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/89&oldid=161995" എന്ന താളിൽനിന്ന് ശേഖരിച്ചത്