ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കുരുക്ഷേത്രം ൭൯

              _________________________________________
                                                                            
                                 മെന്നു തോന്നുന്നില്ല.    ഏകാന്തപ്രിയന്മാരായ    യോഗിക
                                 ൾക്ക്  രമ്യമായിത്തന്നെ    ഇരിക്കുന്നതുമാകുന്നു   .  ഇവിടെ 
                                 സമന്തപഞ്ചകമെന്ന  തീർത്ഥസരസ്സ്  രണ്ടു  മൂന്നു മൈത്സ്  
                                 വിസ്തീർണ്ണമായി   പരന്നു   കിടക്കുന്നതാണ്.    താമരസ പു
                                 ഷ്പങ്ങൾ   വികസിച്ചു     നില്ക്കുന്നതിനാൽ   ഈ   സരസ്സിന്നു 
                                 സൌന്ദര്യം കൂടുന്നു .  ഇതിന്റെ   തീരങ്ങൾ     ഓരോരോ  
                                 ഘട്ടങ്ങളായി     കരിങ്കല്ലുകൊണ്ട്   കെട്ടപ്പെട്ടിരിക്കുന്നു.    മ 
                                 ദ്ധ്യത്തിൽ ഒരു ക്ഷേത്രവുമുണ്ട്.  ഈ ക്ഷേത്രത്തിൽ   ദർശന
                                 ത്തിന്നായി   പോകേണ്ടതിന്ന്   കരിങ്കല്ലുകൊണ്ടു     ചെറുമാ
                                 തിരി ഒരു      പാലവുമുണ്ട്.  സൂര്യസോമഗ്രഹണസമയങ്ങ
                                 ളിൽ  ഈ തീർത്ഥസ്നാനത്തിനായി അനേകം   സുകൃതിജന
                                 ങ്ങൾ വന്നു ചേരുന്നതാണ്.  ഈ    സമന്തപഞ്ചകതീർത്ഥ 
                                 മാഹാത്മ്യം  ഭാഗവതത്തിൽ വളരെ വിശേഷമായി വർണ്ണി
                                 ക്കപ്പെട്ടിരിക്കുന്നു.സംഹിതതീർത്ഥമാകിൽ   ഈ   സമന്തപ
                                 ഞ്ചകത്തിൽനിന്ന്   സുമാറ്  ഒരു   മൈത്സ്   ദൂരത്തിലാണ് 
                                 ഇരിക്കുന്നത്.  അധികം     ദീർഘവിസ്താരമുള്ളതുമാകുന്നു.പ
                                 ണ്ട് ഭാരതയുദ്ധകാലത്തിൽ  കരുപാണ്ഡവന്മാർക്ക് പ്രതിദി
                                 നം  സ്നാനാദികൾക്ക്   ഉപയോഗപ്പെടുത്തിവന്നിരുന്നതാക
                                 യാൽ  സുകൃതിജനങ്ങൾ ഇന്നും  പാവനതെചന ആദരിച്ചു 
                                 വരുന്ന  ഈ  സംഹിതസരസ്സിന്റെ   തീരത്തിൽ   ചില ചി
                                 ല  ശിലാമണ്ഡപങ്ങളും    ആശ്രമങ്ങളും   കാണാവുന്നതാ
                                 ണ്.   ഇവിടെവെച്ച്   നൂറിലധികം  വയസ്സു    പ്രായംചെന്ന

തപസ്വിയായ ഒരു വൃദ്ധവൈരാഗിയെ കണ്ട് കുറേനേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/90&oldid=161996" എന്ന താളിൽനിന്ന് ശേഖരിച്ചത്