ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൨ കാശിയാത്രാചരിത്രം

               _____________________________________________
                                     
                                  നപുരത്തിൽ വാഴുംകാലം ഓരോരൊ     കാരണങ്ങളാൽ അ
                                  വർ തമ്മിൽ       വിരോധികളായിത്തീർന്നു.    അതുനിമിത്തം 
                                  തമ്മിൽ പലെ മത്സരങ്ങളും  തുടങ്ങി.  ധൃതരാഷ്ട്രമഹാരാജാവു
                                  തന്നിവൃത്തിക്കുവേണ്ടി പാണ്ഡവന്മാർക്കു  വേറെ വസിപ്പാനാ
                                  യി മേൽപറഞ്ഞ      ഖാണ്ഡവപ്രസ്ഥവും,   രാജ്യവും ഭാഗിച്ചു
                                  കൊടുത്തു.   പാണ്ഡവന്മാർ    ശ്രീകൃഷ്ണസഹായത്തൊടുംകൂടി  
                                  ഹസ്തിനപുരത്തിൽനിന്നു   പോന്നു    ഖാണ്ഡവപ്രസ്ഥത്തിൽ   
                                  വന്നു ചേർന്നതിന്നുശേഷം ശ്രീകൃഷ്ണൻ  പാണ്ഡവന്മാർക്ക് അ
                                  ധിവസിപ്പിനായി   മനോഹരമായ ഒരു   പട്ടണത്തെ  ഉണ്ടാ
                                  ക്കേണമെന്നു തീർച്ചപ്പെടുത്തി,   ഇന്ദ്രനെ   അറിയിച്ചു  വിശ്വ
                                  കർമ്മാവിനെ വരുത്തി,   ഇന്ദ്രന്റെ പേരിൽ ഒരു നഗരത്തെ 
                                  സൃഷ്ടിച്ചു     പാണ്ഡവന്മാരെ    അവിടെ     അധിവസിപ്പിച്ചു.
                                  അന്നു മുതൽക്ക്    ഇന്ദ്രപ്രസ്ഥമെന്നു   പേർ   സിദ്ധിപ്പാനിട
                                  യായിവന്നു.  ഈ ഇന്ദ്രപ്രസ്ഥത്തിന്നു  കിഴക്കെ  അതിരായ 
                                  മീറത്തപട്ടണത്തിന്നു   സുമാറ്  ഇരുപതു   മയിത്സ്   ദൂരത്തി
                                  ലാണു ഹസ്തിനപുരം   ഇരിക്കുന്നതു. ഈ   ഹസ്തിനപുരം   ഭാ
                                  രതവംശത്തിൽ പ്രഖ്യാതകീർത്തിയായ ഹസ്തി   എന്ന  ഒരു 
                                  ചക്രവർത്തിയാൽ നിർമ്മിക്കപ്പെട്ടതാകകൊണ്ടു ഹസ്തിനപുര
                                  മെന്നു  പേർ  വരുവാനിടയായതാണ്.
                                          64  . ഈ പ്രദേശം   ഇപ്പോൾ    ഒരു      വനപ്രദേശം
                                  പോലെ ആയിത്തീർന്നിരിക്കുന്നു.     ആകയാൽ   ഇപ്പോഴും
                                 ഹസ്തിനപുരമെന്നു പേർ    യഥാർത്ഥമായിത്തന്നെ ഇരിക്കും.
                                 ഇന്ദ്രപ്രസ്ഥത്തിൽ   പാണ്ഡവന്മാരും   അവരുടെ വംശക്കാ

രും വളരെ കാലത്തോളം അധിവസിച്ചുവന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/93&oldid=161999" എന്ന താളിൽനിന്ന് ശേഖരിച്ചത്