ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൪ കാശിയാത്രാചരിത്രം

_________________________________________


 കൊണ്ടുവന്ന മഹമ്മദരാജാവിന്റെ പേർ മഹമ്മത് കുജിനി
 എന്നാകുന്നു. ഇദ്ദേഹം 1008-  സംവത്സരത്തിൽ    ഈ
 പട്ടണത്തെ കൈവശപ്പെടുത്തി. അതിൽപിന്നെ 1191-
 വർഷത്തിൽ ഘോരിവംശത്തിൽ ചേർന്ന ചാരുഹട്ടിൻ എ
 ന്നാൾ പട വെട്ടിക്കൊണ്ടുവരുമ്പോൾ  ആജ്മിർദേശത്തി
 ന്റെ അധിപതിയും, ഡില്ലിക്ക്  അവകാശിയും  ആയ  രാ
 ജപുത്രവീരൻ 30000 കുതിരകളോടും, 3000  ആനകളോ
 ടും പ്രബല  സൈന്യങ്ങളോടുംകൂടി വന്നു  അതികഠോര
 മായ യുദ്ധം  ചെയ്ത് ഒടുവിൽ  തോററുപോയി. ശാഹപി
 ടി എന്ന ആളുടെ സഹായിയായ കുബ്ദുദിൻ  എന്നാൾ
 ഡില്ലിപട്ടണത്തെ ഘോരിരാജാക്കൻമാരുടെ രാജധാനിയാ
 ക്കിവെച്ചു . ഇങ്ങിനെ ഇരിക്കുമ്പോൾ 1288-  വർഷത്തി
 ൽ അഫ്ഗാൻദേശത്തിൽ ചേർന്ന ഖിൽജിവംശക്കാർ പട
 വെട്ടിക്കൊണ്ടുവന്നു ഈ ഡില്ലിയെ പിടിച്ചു തങ്ങളുടെ വം
 ശക്കാരനായ ജലാലുധിൻ എന്നാളെ പട്ടം കെട്ടി വാഴി
 ച്ചു . അതിന്നുശേഷം 1321-    വർഷംവരെക്കും ഖിൽജി
 വംശക്കാരുടെ അധീനമായിരുന്നു. അങ്ങിനെ ഇരിക്കു
 മ്പോൾ തോഗ്ലാക്കുവംശക്കാർ പടവെട്ടിക്കൊണ്ടുവന്നു ആ
 മുമ്പുള്ള രാജാവിനെ നിഗ്രഹിച്ച  കെശിയുഡീർ തോഗ്ലാ
 ക്കു പട്ടം കെട്ടിവാണു. അതിന്നുശേഷം താമര്ലെൻ
 എന്ന താർത്തറിദേശത്തിലെ  രാജാവു പട വെട്ടിവന്നു
1398-  വർഷത്തിൽ  ഡില്ലിപട്ടണത്തെ തീവെച്ചു  നശി

പ്പിക്കുകയും, സുമാറു ലക്ഷം ഹിന്തുക്കളെ ജേലിലാക്കി അട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/95&oldid=162001" എന്ന താളിൽനിന്ന് ശേഖരിച്ചത്