ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൬ കാശിയാത്രാചരിത്രം ______________________________________


 ക്കിവന്നിരുന്നു. ഈ ചക്രവർത്തിയുടെ  രാജ്യപരിപാലന
 കാലത്തിൽ  440000 പദാതികളും 200000 തുരുപ്പുകളും
 ഉണ്ടായിരുന്നുതായി പറഞ്ഞുവരുന്നു. ഇദ്ദേഹം ജന്മനാ
 ഒരു തുലുഷ്കനാണെങ്കിലും പക്ഷഭേദം കൂടാതെ അതി കരു
 ണയോടുകൂടെ ഹിന്തുപ്രജകളേയും രക്ഷിച്ചുവന്ന ഒരു മഹാ
 നുഭാവനാകുന്നു.
           67 .പിന്നെ  ജിഹാംഗീർ, ഷാജിഹാൻ, അരംഗസീ          
 ബ് മുതലായവര് ഈ ഡില്ലിപട്ടണത്തെ പിന്തുടർച്ചയായി
 വാണു. ഇവരിൽ ഷാജിഹാന്റെ കാലത്തിൽ അതി ബു
 ദ്ധിമാനായ അലിമത്ത്നകാനാ എന്നാളുടെ ആലോചന
 യോടുകൂടെ 1631-   വർഷത്തിൽ ഈ ഡില്ലിപട്ടണത്തിലു
 ള്ള സകല പഴയ കെട്ടിടങ്ങളെയും എടുത്ത് പുതിയ കെ
 ട്ടിടങ്ങളാക്കിത്തീർക്കുകയും, റോഡുകളെല്ലാം വളരെ നന്നാ
 ക്കിവെക്കുകയും ;ഏഴ് മയിത്സവരെയ്ക്കും ഈ നഗരത്തെ
 വിസ്താരപ്പെടുത്തുകയും, യമുനാനദിയുടെ  തീരംവരെയ്ക്കും
 ബാക്കി മൂന്നുഭാഗങ്ങളിലും കോട്ട കെട്ടുകയും അതിൽ അ
 താതു ഭാഗങ്ങളിലായി ഒമ്പതു പീരങ്കികളെ വെച്ച് സൂക്ഷി
 ച്ചു വരികയും ചെയ്തുവന്നിരുന്നു .   ഇതുകൂടാതെ   പ്രജകളുടെ  
 സൌഖ്യത്തിനു വേണ്ടി ഗംഗയിൽനിന്ന്  70 മയിത്സ്  ദൂ
 രത്തോളം തോടുവെട്ടി ജലസമൃദ്ധിയെ ഉണ്ടാക്കിതീർത്തു.
 ആകയാൽ ഈ ഡില്ലിപട്ടണത്തിന് ഷാജിഹാൻ പട്ടണ
 മെന്നു ഒരു പുതിയ പേര് സിദ്ധിപ്പാനിടയായിവന്നു. ഈ

ഷാജഹാന്റെ പിറേറകാലം സിംഹാസനാരൂഢന്മാരായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/97&oldid=162003" എന്ന താളിൽനിന്ന് ശേഖരിച്ചത്