ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്ദ്രപ്രസ്ഥം എന്നാൽ ഡില്ലി ൮൭ ________________________________________


 വന്നവരിൽ അരംഗസീബു ഒഴികെ മററാരും അധികം നാ
 ൾ ഇരുന്നില്ല. ഈ അരംഗസീബും 1707-     വർഷത്തിൽ
 മരിച്ചുപോയി. ഇദ്ദേഹത്തിന്റെ അഞ്ചു പുത്രന്മാരും  യഥാ
 ക്രമം രാജ്യപരിപാലനം ചെയ്തുവന്നു. എങ്കിലും ഇവരെല്ലാം
 വരും ഉടനെ ഉടനെ മരിച്ചുപോയി . ഈ അവസരത്തി
 ൽ രാജപുത്രർ, ശികിയർ, മഹാരാഷ്ട്രന്മാർ, ഇടക്കിടെ യു
 ദ്ധം ചെയ്തുവന്നിരുന്നു എങ്കിലും ഒടുവിൽ 1737-    വർഷത്തി
 ൽ ബാജിറാവു എന്ന മഹാരാഷ്ട്രവീംശിരോമണി ഡില്ലി പ
 ട്ടണത്തിൽ പടവെട്ടിവന്നു മുഹമ്മദിയരെ ജയിച്ചു . പി
 ന്നെ പാർസി ദേശത്തിൽ നിന്നു നാദർഷാ എന്ന ആൾ
 1739-  വർഷത്തിൽ വിപ്രവരി മാസം 13-   നു  ഡില്ലി 
 കോട്ട പിടിച്ച് പ്രജകളെ വളരെ കഷ്ടപ്പെടുത്തി  പലരേ
 യും കൊല്ലുകയും, സ്വത്ത് കൊള്ളയിടുകയുംചെയ്തു വന്ന
 വഴിക്കുതന്നെ പോകയും  ചെയ്തു. അതിന്നു ശേഷം 1749-  
 വർഷത്തിൽ ഡോറാണിയർ ഡില്ലിയെ കൈവശപ്പെടുത്തി
 വാണുവരുമ്പോൾ മഹാരാഷ്ട്രീയർ 1758-     വർഷത്തിൽ സ
 ദാശിവരായരെ തലവനാക്കിവെച്ച് 70000 കുതിരപ്പട്ടാളങ്ങ
 ളോടും, 30000 സൈന്യങ്ങളോടുംകൂടി വന്നു ഡോറാണി
 യോട് യുദ്ധം ചെയ്ത് തോററുപോയി. തൽസമയം "ബാദു
 ഷാ ഷാ ആലം "എന്ന മൊഹലർവംശക്കാർ ബങ്കാളത്തി
 ലായിരുന്നതിനാൽ അദ്ദേഹത്തിന്റെ പുത്രനായ ഷാജിഹാ
 ൻ ഡില്ലി ചക്രവർത്തിയായി വാണു. ഈ ഷാജിഹാനു  13

വയസ്സ് പ്രായമായിരുന്നതിനാൽ "ഷാ അലം " തന്നെ രാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/98&oldid=162004" എന്ന താളിൽനിന്ന് ശേഖരിച്ചത്