ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൮ കാശിയാത്രാചരിത്രം _____________________________________


 ജ്യഭാരം വഹിച്ചുവന്നു. 1760-   വർഷത്തിൽ പാട്നാവി
 ൽ ഈസ്ററിന്ത്യാകമ്പിനിക്കാരായ ഇംഗ്ലീഷുകാരോടു യുദ്ധം 
 ചെയ്തുതോററതിനു ശേഷം  വർഷം ഒന്നുക്ക്  2600000 ഉറു
 പ്പിക എടുത്തുകൊൾവാനും ബിഹാർ, ബങ്കാളം, ഒറീസ്സാ
 ഈ രാജ്യങ്ങളെ അവർ വിട്ടുതരുവാനായി തമ്മിൽ സമാ
 ധാനംചെയ്തു. 1771-    വർഷത്തിൽ താൻ ഇംഗ്ലീഷുകാർക്കു
 വിട്ട രാജ്യങ്ങളെ മഹാരാഷ്ട്രീയർക്കു വിട്ടുകൊടുപ്പാൻ നിശ്ചയി
 ച്ചു ഈ ഡില്ലിയ്ക്ക് വന്നുചേർന്നപ്പൊഴയ്ക്ക് മാദിരജിസിംഗ്
 ഈ ഡില്ലിയെ കൈവശപ്പെടുത്തി. ഇതു നിമിത്തം ഷാ 
 അലം വളരെ വ്യസനിച്ചു. ഇംഗ്ലീഷുകാർ തനിയ്ക്കു കൊടു
 പ്പാൻ നിശ്ചയിച്ചിരുന്ന ദ്രവ്യത്തെകൂടി വാങ്ങാതെ ദാരിദ്ര
 ത്താൽ വളരെ കഷ്ടപ്പെട്ടു.
 
     68.ഇങ്ങിനെ ഇരിക്കുമ്പോൾ ഒരുനാൾ 'ഗുലാംശി
 നന്ദർ" എന്നാൾ സിന്ധ്യയെ അധികമായി ഉപദ്രവിപ്പാ
 ൻ തുടങ്ങിയപ്പോൾ സിന്ധ്യാവും ഗുലാംശിനന്ദരെ പിടിച്ചു
 നിഗ്രഹിച്ചു. അതിന്നുശേഷം  മഹാരാഷ്ട്രന്മാർ പിറൻ എ
 ന്ന പിറാൻസിവീരന്റെ സഹായത്തോടുകൂടി മോഹവം
 ശക്കാരെയും ഇംഗ്ലീഷുകാരെയും എതൃത്തും. 1803-  വർഷം
 ജനറൽ ലേക്ക് എന്നാൾ പ്രബലമായ സൈന്യത്തോടുകൂടി
 പടവെട്ടിവന്ന് ഡില്ലിപട്ടണത്തെ കയ് വശപ്പെടുത്തി ഈ
 സ്ററിന്ത്യാകമ്പിനിക്കാരുടെ വശമാക്കിവെച്ചു . മൊഹൽവംശ
 ക്കാർക്ക് പെൻഷൻ കൊടുത്ത് രക്ഷിപ്പാനായി സമാധാനം

ചെയ്തു. അങ്ങിനെ ഇരിക്കുമ്പോൾ "ജസവന്തറാവു"ഹൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kashi_yathra_charitham_1914.pdf/99&oldid=162005" എന്ന താളിൽനിന്ന് ശേഖരിച്ചത്