ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

90 പറയാറുണ്ടു്. കിരീടത്തിനു പിറകുവശത്തു വൃത്താകൃതി യിൽ വച്ചു പിടിപ്പിച്ചിരിക്കുന്ന കേശഭാരവും കൂടെച്ചേരു മ്പോൾ അതിനു കേശഭാരക്കിരീടമെന്നു പറയുന്നു. കൃഷ്ണനും ബാഹുകനും കറുത്ത സൂര്യപടക്കുപ്പായവും, മറ പച്ച, കത്തി, വേഷങ്ങളെല്ലാം ചുവന്ന വണ്ണത്തിലുള്ള കുപ്പായവുമാണു ധരിക്കുന്നത്. കാട്ടാളനും കരിയും കറുപ്പ നിറത്തിലുള്ള കിരീടങ്ങൾ ശിരസ്സിൽ വച്ചുകെട്ടുന്നു; മറ സാധാരണ കിരീടങ്ങളുടെ മാതൃകയെ അപേക്ഷിച്ചു ഇതിനു് അല്പം വ്യത്യാസമുണ്ട്; തലയിൽ ചേർത്തു കെട്ടി യിരിക്കുന്ന ഭാഗം വലിപ്പം കുറഞ്ഞും ക്രമേണ മേലോട്ട വിസ്താരം വലിച്ചുമിരിക്കും. കരി യുടെ കിരീടത്തെക്കാൾ കുറെക്കൂടെ ഭംഗിയും പരിഷ്കാരവും കാട്ടാളന്റെ കിരിട ത്തിനാണു്. കഥകളിയിലെ കിരീടങ്ങളിൽ വച്ച് ആകൃതി വലിപ്പം കൂടുതലുള്ളതു ചുവന്ന താടിയുടെ കിരീടത്തിനാണ്. ചുവന്ന താടിക്കു ചുവന്ന പൊടിപ്പു വച്ച് കിരീടവും, കുപ്പായവും, ശകുനിക്കു വെള്ള പൊടിപ്പും, കലിക്കു കറുത്ത് പൊടിച്ചുമാണ് ഉപയോഗിക്കേണ്ടതു്. വിവിദന്റെ വട്ടമുടി, കുപ്പായം, ഉടുത്തുകെട്ട് ആദിയായവ യെല്ലാം കറുപ്പുതന്നെ. മുഖത്തുതേപ്പിനു യോജിച്ച വിധത്തിൽ തന്നെയാണു കുപ്പായം, ഉടുത്തുകെട്ട്, ഇവ യിലുള്ള രീതിഭേദങ്ങളും. പാവാടയുടെ ആകൃതിയിൽ അരയും ചുറ്റും വ ത്തിൽ വസ്ത്രങ്ങൾ ഞൊറിഞ്ഞു ചേർത്തു കച്ചകൊണ്ടു കെട്ടി യുറപ്പിക്കുന്നതിനു ഉടുത്തുകെട്ട് എന്നു പറയുന്നു. ശിരസ്സിൽ ധരിച്ചിരിക്കുന്ന മുടിയുടെയോ കിരീടത്തിന്റെയോ വലിപ്പ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/104&oldid=222252" എന്ന താളിൽനിന്ന് ശേഖരിച്ചത്