fecte doff 96 from മാണുപയോഗിക്കുന്നത്. സ്ത്രീവേഷങ്ങൾക്കുപുറമേ ബ്രഹ നളക്കും ധരിക്കേണ്ടതു മുലക്കൊല്ലാരമാകുന്നു. ഉടുത്തുകെട്ടുന്ന വേഷങ്ങളെല്ലാം ഞൊറിക്കുമീതെ പട്ടുവാൽ, പടി അരഞ്ഞാണം, മുന്തി മുതലായവ ബന്ധിച്ച് ഉടുത്തുകെട്ടിനെ 0 മോടിപിടിപ്പിക്കുന്നു. ഉടുത്തുകെട്ടിൽ നിന്നും ഭിന്നമായ വണ്ണത്തിൽ ഇരുവശങ്ങളിലും ഞൊറിക്കു മീതെയായി അരയിൽ ബന്ധിച്ചിരിക്കുന്ന രണ്ടു പട്ടുക ണങ്ങളാണ് പട്ടുവാൽ'. ഉടുത്തുകെട്ടിന്റെ മുൻഭാഗത്തു ആനയുടെ നെറ്റിപ്പട്ടത്തിന്റെ ആകൃതിയിൽ വെള്ളി കുമിളകൾ ഘടിപ്പിച്ച ഒരു ചെറിയ പട്ടിന്റെ തുണ്ടു് മനോഹരമായി കെട്ടിത്തൂക്കുന്നു. ഇതിനു മുന്തിയെന്നു പേർ പറയുന്നു. ഇതും ഉടുത്തുകെട്ടിന്റെ ഞൊറിയിൽ നിന്നും ഭിന്നവണ്ണമായിരുന്നാൽ ആകർഷകത്വം കൂടും. ഇതിൻറെയും പുറമേ പടി അരഞ്ഞാണം ബന്ധിക്കുന്നു. ഇതും ആ ഭരണത്തിന്റെ സ്ഥാനത്തുള്ള താണു്. 2.08) പണം തലയിൽ വെച്ച മറക്കുന്ന ചാമരത്തിൻറ എല്ലാവേ അങ്ങൾക്കും ഒരുപോലെയല്ല. പച്ച, കത്തി, വേഷങ്ങൾക്കുമാത്രമേ കറുപ്പുനിറത്തിലുള്ള ചാമരമുള്ളൂ. ചുവന്നതാടിയുടെ ചാമരം ചെമ്പിച്ച നിറമായിരിക്കും; നേമ്മയും കുറയും, വെള്ളത്താടിക്കു വെളുത്ത നിറത്തി ലുള്ള ചാമരമാണുപയോഗിക്കുന്നത്. ചുവടുകൾ വച്ചു നൃത്തംചെണ്ടതാകയാൽ വേഷക്കാരെല്ലാം കാലിൽ മണി അഥവാ ചിലങ്ക കെട്ടുന്നു. 00 49
താൾ:Kathakali-1957.pdf/110
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല