ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

2

എന്നാൽ ഒന്നിലും അലംഭാവം ഒരിക്കലും ഉണ്ടാ കാത്ത മനുഷ്യന്റെ അവസ്ഥ ഒന്നു വേറെയാണ്. അവനു മാർ ദത്തമായ ബുദ്ധിക്കു വാസ്തവത്തിൽ ഒരു പരിധിയില്ല. ആ വിശേഷബുദ്ധികൊണ്ടു സാധിക്കുവാൻ കഴിയാത്ത കാര്യങ്ങൾ ഒന്നുംതന്നെയില്ല. മനുഷ്യൻ അവൻറ ഉൽപത്തി കാലം മുതൽ ഇത് പന്തം പ്രകൃതിയിൽ വ ത്തിക്കൂട്ടിയിട്ടുള്ള അനവധി പരിവർത്തനങ്ങളെ ചിന്തിച്ചാൽ ഓരോന്നും അത്ഭുതാവഹമാണ്. കായികസുഖത്തിനും സംതൃപ്തിക്കും വേണ്ടി പരിശ്രമിച്ച മനുഷ്യൻ അതോടൊ നിച്ചുതന്നെ മാനസികമായ ആനന്ദാനുഭൂതിക്കും ആഗ്ര ഹിച്ചു. അവൻ ഏതാദൃശമായ ആഗ്രഹം കലയുടെ ഉൽപത്തിക്കു നിദാനമായി. ആനന്ദാനുഭൂതിയെ ഉളവാക്കുന്ന ക്രിയാവിശേഷമാണു കല. ആഹ്ലാദാസ്വാദനത്തിനുവേണ്ടി യത്നിച്ച മനുഷ്യൻ അതിന്റെ കലാ വിഭാഗങ്ങൾ സാധനത്തിലേക്കായി വിവിധോപാധികളെ അവലംബിച്ചു. തന്മൂലം വിവിധകലകളുടെ ആവിർഭാവം ഉണ്ടായി. ഈ കലകളെ കലാശാസ്ത്രകാരന്മാർ അറുപത്തിനാലായി . തരംതിരിച്ചിരിക്കുന്നു. പ്രായോഗികമെന്നും ലളിതമെന്നും ഉള്ള രണ്ടു ശീഷകങ്ങളിലാണ് ഈ അ പത്തിനാലു കലകളും ഉൾപ്പെടുന്നത്. ഇവയിൽ പ്രായോ ഗികകലകൾ പ്രധാനമായും മനുഷ്യന് പ്രാണധാരണത്തി നുതകുന്നവയും ലളിതകലകൾ മാനസോല്ലാസത്തെ സാധി ക്കുന്നവയും ആകുന്നു. മാനസോല്ലാസത്തെ പ്രദാനം ചെയ്യു കയാണു ലളിതകലകളുടെ മുഖ്യകരമെങ്കിലും ഇവയും

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/12&oldid=219791" എന്ന താളിൽനിന്ന് ശേഖരിച്ചത്