109 ബന്ധപ്പെട്ടിരിക്കുന്നതാണ്. വേഷത്തിനു സ്ഥായിയായ ഭാവയവലംബിച്ചു തിരശ്ശീല താഴ്ത്തി നോട്ടം നടത്തു കയും, തിരശ്ശീല മറച്ചു നോട്ടമവസാനിപ്പിക്കുന്നതിനുമുമ്പ് അടുത്ത രാഗത്തിന്റെ സ്ഥായിയിലേക്കു പ്രവേശിച്ച് തദനു സരണമായ ഭാവസ്ഫുരണങ്ങൾ നടത്തുകയും ചെയ്യുന്നു. വീരശൃംഗാരമാണ് കുറുംകത്തിക്ക ത്തിലെ സ്ഥായിഭാവം. നെടുംകത്തിക്കു പ്രസ്തുത സന്ദർഭ താടിയുടെ തിരനോട്ടം രൗദ്രരസത്തോടെയാണ്. ഇതു പോലെ മററു വേഷങ്ങൾക്കും കണ്ടുകൊൾക. തിരനോട്ട മില്ലാത്ത വേഷങ്ങൾ തിരശ്ശീല മാറിക്കഴിഞ്ഞാലുടനെ അതാതിനനുസരണമായ സ്ഥായിതന്നെയവലംബിച്ചു അനുക്രമമായി കഥാന്തരീക്ഷത്തെ ഭാവവ്യഞ്ജനം കൊണ്ടു പ്രകടമാക്കുന്നു. .01 അണിയറയിൽ നിന്നും അരങ്ങത്തേക്കു വരുന്ന കഥകളി നടൻ, അയാൾ രംഗത്തു നിന്നും മറയുന്നതുവരെ, നടത്തുന്ന എല്ലാ പ്രകടനങ്ങളും താള താളം ത്തിൽ അധിഷ്ഠിതമായിരിക്കും. തിര നോട്ടമുണ്ടെങ്കിൽ അതും, അനന്തരം അരങ്ങത്തു മുന്നോട്ടു കേറുക, നോക്കിക്കാണുക, ഹസ്തമുദ്ര കൾ കാണിക്കുക, ചുവടുകൾ വച്ചു അഭിനയപ്രകടനം നടത്തുക, കലാശങ്ങളെടുക്കുക, എന്നല്ല, ഒരു കഥകളി നടൻറ അരങ്ങത്തുള്ള സവചലനങ്ങളും താളത്തിനു വിധേയമാണു്. ചെമ്പട, ചമ്പ, അടന്ത, പഞ്ചാരി എന്നിങ്ങനെ നാലു വിധത്തിലാണു കഥകളിയിൽ നടപ്പി ലിരിക്കുന്ന താളങ്ങൾ ചെമ്പടയുടെ ദൈർഘ്യം എട്ടു ലഘുക്കൾ' അഥവാ അക്ഷരകാലങ്ങൾ ആണ്. ചമ്പക്ക അടന്തക്ക് പതിനാലും, പഞ്ചാരിക്ക് ആറും.
താൾ:Kathakali-1957.pdf/123
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല