ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

112 അവതാളത്തിൽ മുദ്രപിടിച്ചുവിടുക, കാൽപ്രയോഗങ്ങളിൽ താളപ്പിഴയുണ്ടാക്കുക എന്നിവയെല്ലാം കഥകളിയിലെ കലാംശത്തെ സാരമായി ഹനിക്കുന്നു. കഥകളിയിലെ അഭിനയപ്രകടനങ്ങളും കാൽ പ്രയോഗങ്ങളുമെല്ലാം അരയിൽ താണു നിന്നുവേണമെ side @b നാണു നിയമം. അതായതു കാലുകൾ പദാഭിനയവും രണ്ടടിയിൽ കവിയാതെ അകറ്റി പാദ ആംഗ്യപ്രകടന ങ്ങളുടെ അഗ്രഭാഗങ്ങൾ (പുറവിളുമ്പ്) 8 വിധങ്ങളും മാത്രം നിലത്തുറപ്പിച്ച് ശരീരത്ത നിങ്ങള് മുട്ടിനോടൊപ്പം താഴ്ത്തിനിന്നു വേണം നടിക്കേണ്ടത്. ഇതിനു് വട്ടക്കാലിൽ താഴ്ന്നു നിൽക്കുക എന്നു പറയും. നിവർന്നുനിന്നുള്ള ആംഗ്യപ്രകടനാദി കൾക്ക് ഭംഗി പ്രായേണ കുറയുമെന്നുള്ള തുകൊണ്ട് ഈ രീതി സ്വീകരിച്ചിരിക്കുന്നു. ചുവടുകൾ വയ്ക്കുമ്പോഴും കലാശമെടുക്കുമ്പോഴും അരയിൽ യുക്തംപോലെ താഴു കയും ഉയരുകയും ചെയ്യുന്നതാണെങ്കിലും, നിവർന്നുനിന്നുള്ള അഭിനയപ്രകടനങ്ങൾ വർജ്ജ്യങ്ങളത്രേ. ഒരു പദം പൊന്നാനി ഭാഗവതരും ശിങ്കിടി ഭാഗവ തരും പാടിക്കഴിയുമ്പോൾ മുദ്ര കാണിച്ചു കഴിഞ്ഞിരിക്കണ മെന്നാണു നിയമം. എന്നാൽ ചില സന്ദർഭങ്ങളിൽ മുദ്രകളോടൊപ്പം മനോധർമ്മ പ്രകടനവും വേണ്ടിവരുമെ അതിനാൽ പദങ്ങൾ പാടുന്നതു് ഒന്നോ ആവൃത്തികൂടി ആകാം. “ ദാസിയാകുർശി " രണ്ടോ സദനമതിൽ വരിക ആ കരവിംശതി ദശമുഖവും മേ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/126&oldid=222700" എന്ന താളിൽനിന്ന് ശേഖരിച്ചത്