ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

118 ഇത്യാദി സന്ദർഭങ്ങൾ പ്രസിദ്ധം. മുദ്രകളുടെ ആവിഷ് രണം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും താള ത്തിന്റെ നിറത്തിനുമുൻപോ പിൻപോ ആയിപ്പോകു ന്നത് അഭംഗിയായി പരിണമിക്കുന്നു. ങ്ങളിൽ മാത്രകൾ കൂടുതലുള്ള തിനാൽ ഈ വക കാ ങ്ങളിൽ ശ്രദ്ധാപൂർവ്വം പ്രവത്തിച്ചാൽ മാത്രമേ പദാത്ഥാ വിഷ്രണം, പാദവിന്യാ സം തുടങ്ങിയവയെല്ലാം ഓജസ്സും ഭംഗിയും തികഞ്ഞതും കലാബന്ധുരവും ആയിത്തീരു കയുള്ളൂ. മുദ്രകൾ പിടിക്കുന്നതു മാറിനുനേരെ എന്ന വ്യവസ്ഥയാണു കഥകളിയിൽ സ്വീകരിച്ചിരിക്കുന്നതു്. ശരീരത്തിൽനിന്നും കുറഞ്ഞതും ഒരടിയെങ്കിലും വിട്ടുനിൽ ക്കണം; മെയ്യും, കയ്യും, കണ്ണും ഒരുമിച്ചു പ്രവർത്തിക്കണം. കണ്ണും മെയ്യും യോജിപ്പിക്കാതെ ആവിഷ്കരിക്കപ്പെടുന്ന മുദ്രകൾക സൗഭാഗ്യമുണ്ടാകയില്ലെന്നു മാത്രമല്ല ഭാവ ത്തിക്കു സാരമായ ന്യൂനത സംഭവിക്കുകയും ചെയ്യും. കഥകളിയിൽ കണ്ണിന്റെ സ്ഥാനം സർവ്വപ്രധാനമാകുന്നു. സാധകം ചെയ്തു വശമാക്കിയിട്ടുള്ള ദൃഷ്ടികളുടെ പ്രവീണ മായ പ്രവർത്തനം കൂടാതെ ലക്ഷണയുക്തമായി അഭിനയാ വിഷ്കരണം ചെയ്യുക കഥകളിയിൽ സാദ്ധ്യമാകുന്നില്ല. മുദ്രകൾക്കെന്നപോലെ കലാശങ്ങളെടുക്കുമ്പോളും വസ്ത ങ്ങളോടൊപ്പം മെയ്യും തദനുസരണമായി നയനങ്ങളും യോജിപ്പിക്കണം. മുദ്രകൾ ശരീരത്തിൽ നിന്നും വളരെ അകറ്റി പിടിക്കുന്നത് വൃത്തികേടായി കല്പിച്ചിരിക്കുന്നു; എന്നാൽ ചുവന്ന താടിക്കും മറ്റും അല്പം അകറ്റിപ്പിടി ക്കുന്നതുകൊണ്ടു ദോഷമില്ല.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/127&oldid=222701" എന്ന താളിൽനിന്ന് ശേഖരിച്ചത്